അഫ്ഗാനിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണു; ഇന്ത്യൻ വിമാനമെന്ന് അഫ്ഗാൻ ന്യൂസ് ഏജൻസി; ഇന്ത്യൻ വിമാനമല്ലെന്ന് ഡിജിസിഎ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണ് അപകടം. അഫ്ഗാനിലെ ടോപ്ഖാന മലനിരകളിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അഫ്ഗാനിലെ ബദാഖ് ഷാൻ പ്രവിശ്യയിലെ കുറാൻ- മുൻജാൻ, സിബാക് ജില്ലകൾക്കു സമീപമാണ് അപകടമുണ്ടായത്.ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനമാണ് തകർന്നു വീണതെന്ന് അഫ്ഗാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തെങ്കിലും, ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇക്കാര്യം തള്ളി. മൊറോക്കോയിൽ റജിസ്റ്റർ ചെയ്ത വിമാനമാണ് തകർന്നതെന്നാണ് ഒടുവിൽ പുറത്ത് വരുന്ന വിവരം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page