ക്രിസ്മസിന് തലേന്ന് രാത്രി വാക്കേറ്റം; പിതാവിന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു

കോഴിക്കോട്: അച്ഛന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. പാലാഴി മീത്തൽ സ്വദേശി രഞ്ജിത്താണ്
(31) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. പിതാവ് രാജേന്ദ്രൻ റിമാൻഡിലാണ്. ഡിസംബർ 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യപാനത്തെ തുട ർന്നുള്ള വാക്കേറ്റം കയ്യാങ്കളിയിലേക്ക് നയിക്കു കയായിരുന്നു. തർക്കം മൂർഛിച്ചതോടെ അച്ഛൻ രാജേന്ദ്രൻ മകനെ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ രഞ്ജിത്തിനെ പ്രദേശവാസികൾ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page