നടി ഷക്കീലക്ക് മര്‍ദ്ദനം; വളര്‍ത്തുമകള്‍ക്കെതിരേ കേസ്; തല്ലിച്ചതക്കാന്‍ കാരണമിതാണ്

നടി ഷക്കീലയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. വളര്‍ത്തുമകള്‍ ശീതളിനെതിരെയാണ് പോലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ ചെന്നൈയിലെ വീട്ടില്‍ വച്ച് തര്‍ക്കമുണ്ടാകുകയും മര്‍ദ്ദിച്ച ശേഷം ശീതള്‍ പോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വളര്‍ത്തുമകളായ ശീതളും അവരുടെ അമ്മ ശശിയും സഹോദരി ജമീലയും ചേര്‍ന്നാണ് നടിയെയും അഭിഭാഷക സൗന്ദര്യയെയും മര്‍ദ്ദിച്ചതെന്നാണ് സൂചന. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഷക്കീലക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ കോടമ്പാക്കം യുനൈറ്റഡ് ഇന്ത്യ കോളനിയിലാണ് ഷക്കീല താമസിക്കുന്നത്. ഇവിടെ വച്ചാണ് വളര്‍ത്തു മകള്‍ ശീതളും ഷക്കീലയും തമ്മില്‍ തര്‍ക്കമുണ്ടായത്. വാഗ്വാദം രൂക്ഷമായതിനൊടുവില്‍ ശീതള്‍ മര്‍ദ്ദിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് നടന്ന സംഭവം ഷക്കീല സുഹൃത്തിനെ അറിയിച്ചതോടെയാണ് പുറംലോകം അറിഞ്ഞതും പൊലീസ് കേസായതും. പരിക്കേറ്റ അഭിഭാഷക സൗന്ദര്യയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളും പണത്തെ കുറിച്ചുള്ള സംസാരവുമാണ് തര്‍ക്കത്തിലേക്കും മര്‍ദ്ദനത്തിലേക്കും എത്തിയതത്രെ. അതിനിടെയാണ് അഭിഭാഷകക്കും മര്‍ദ്ദനമേറ്റത്. പരാതി സംബന്ധിച്ച് അന്വേഷണം തുടങ്ങിയ പൊലീസ് ഷക്കീലയുടെ വീട്ടില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഒരുകാലത്ത് മലയാള സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു ഷക്കീല. മറ്റു ഭാഷകളിലും അവര്‍ വേഷമിട്ടിട്ടുണ്ട്. ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ല. അടുത്തിടെ തന്റെ കുടുംബ വിഷയങ്ങളും വ്യക്തി ജീവിതത്തെ പറ്റിയും ഷക്കീല പരസ്യമായി പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ഏറെ കാലമായി ചെന്നൈ കോടമ്പാക്കത്താണ് ഷക്കീല താമസിക്കുന്നത്. ശീതളിന്റെ അമ്മയും സഹോദരിയും ഇവിടെ എത്തിയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. വളരെ ചെറിയ പ്രായത്തില്‍ ശീതളിന്റെ ദത്തെടുത്തതാണ് ഷക്കീല.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page