കൊച്ചി: മുൻ ഗവൺമെന്റ് സെക്രട്ടറിയും കാസർഗോഡ് ജില്ലാ കളക്ടറുമായിരുന്ന സി കെ വിശ്വനാഥൻ ഐഎഎസ്(74) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. പത്തനംതിട്ട കലഞ്ഞൂർ സ്വദേശിയാണ്. മുൻ പ്രവേശന പരീക്ഷ കമ്മീഷണർ ആയിരുന്നു. തൊഴിൽ വിദ്യാഭ്യാസ സെക്രട്ടറിയുമായിരുന്നു. കാസർകോട് ജില്ലയുടെ പതിനൊന്നാമത് ജില്ലാ കളക്ടർ ആയിരുന്നു സി കെ വിശ്വനാഥൻ. 1998 മുതൽ 2001 വരെ ജില്ലാ കളക്ടറായി പ്രവർത്തിച്ചു. 2010 മുതൽ 13 വരെ കെ ബി ഗണേഷ് കുമാർ മന്ത്രിയായ സമയത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം ചെയ്തിരുന്നു. ഭാര്യ: റിട്ട പ്രൊഫ. കെ വിജയകുമാരി (കേരള സർവകലാശാല). മകൻ: അഡ്വ പ്രതീക് വിശ്വനാഥൻ( കേരള ഹൈക്കോടതി). മരുമകൾ ഡോ. ആർ പാർവതി.