ജീവനക്കാരെ കബളിപ്പിച്ച് ജ്വല്ലറിയിൽ നിന്നും നവരത്ന മോതിരവുമായി കടന്നയാൾ അറസ്റ്റിൽ

കോഴിക്കോട്: ജ്വല്ലറികളില്‍ സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേനെയെത്തി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണവുമായി കടന്നുകളഞ്ഞ പ്രതി പിടിയില്‍. കസബ പൊലീസും ടൗണ്‍ അസ്സി. കമ്മീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയും ഇപ്പോള്‍ താമരശ്ശേരി പെരുമ്പള്ളിയില്‍ താമസക്കാരനുമായ സുലൈമാന്‍ എന്ന ഷാജിയെയാണ് അറസ്റ്റ് ചെയ്തത്. ജനുവരി പതിനെട്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പാളയത്തെ ജ്വല്ലറിയില്‍ നവരത്‌ന മോതിരം വാങ്ങാന്‍ എന്ന വ്യാജേന എത്തിയ പ്രതി ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് ഒരു പവന്‍ തൂക്കം വരുന്ന നവരത്‌ന മോതിരവുമായി കടന്നുകളയുകയായിരുന്നു. സ്വര്‍ണം പ്രദര്‍ശിപ്പിച്ച ബോര്‍ഡില്‍ സമാനമായ രീതിയിലുള്ള മറ്റൊരു ഗോള്‍ഡ് കവറിംങ് ആഭരണം വെച്ച് കളവ് ചെയ്യലാണ് ഇയാളുടെ മോഷണ രീതി. പീന്നീട് പ്രദര്‍ശന ബോര്‍ഡ് പരിശോധിച്ചപ്പോള്‍ ആണ് മോഷണം നടന്നതായി അറിയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി. കോഴിക്കോട്ടെ മറ്റൊരു ജ്വല്ലറിയില്‍ വിറ്റ കളവ് മുതലായ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ മീനങ്ങാടി, മുക്കം, താമരശ്ശേരി, മഞ്ചേരി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ നിലവില്‍ ഉണ്ട്.
കസബ ഇന്‍സ്‌പെക്ടര്‍ കൈലാസ് നാഥ് എസ് ഐ ജഗമോഹന്‍ദത്തന്‍, സീനിയര്‍ സി പി ഒ മാരായ സജേഷ് കുമാര്‍ പി, രാജീവ് കുമാര്‍ പാലത്ത്, രന്‍ജീവ്, സി പി ഒ സുബിനി സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത് സി.കെ എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page