വീണ്ടും സ്വർണ വേട്ട; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. 99ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഞായറാഴ്ച രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശിയായ ഹിസാമുദ്ദീനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഡി. ആര്‍. ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് അസി.കമ്മിഷണര്‍മാരായ ഇ.വിശിവരാമന്‍, ടി. എന്‍ സുനില്‍, സൂപ്രണ്ടുമാരായ സൂരജ്കുമാര്‍, ദീപക് കുമാര്‍, എസ്. പ്രണയ് തുടങ്ങിയവര്‍പരിശോധനയില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം വടകര സ്വദേശിയായ യുവാവില്‍ നിന്നും കസ്റ്റംസ് റെയ്ഡില്‍ 63 ലക്ഷത്തിന്റെ സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായിരുന്നു. വരും ദിവസങ്ങളിലും റെയ്ഡു ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page