കരിപ്പൂരിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി യുവതി പിടിയിൽ; സ്വർണ്ണം കൊണ്ട് വന്നത് ഇലട്രിക് ഉണ്ണിയപ്പ ചട്ടിയിൽ ഒളിപ്പിച്ച്



കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. 95 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി യുവതി പിടിയിൽ.ദുബായിൽ നിന്നും  ഇൻഡിഗോ വിമാനത്തിൽ എത്തിയ കോഴിക്കോട് പെരുവയൽ സ്വദേശി ബീനാ മുഹമ്മദ് ആസാദിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കസ്റ്റംസും, ഡി ആർ ഐ യും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. ഇവരുടെ ചെക്ക് ഇൻ ബാഗേജിൽ ഇലക്ട്രോണിക് ഉണ്ണിയപ്പ പാത്രത്തിനകത്ത് ഡിസ്ക് രൂപത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കൊണ്ട് വന്നത്. ഒന്നര കിലോ സ്വർണ്ണമാണ് ഒളിപ്പിച്ചു കടത്തിയത്. പ്രതിക്കെതിരെ കേസ് എടുത്തതായി കസ്റ്റംസ് അറിയിച്ചു.ഇവർ മുൻപും സ്വർണ്ണം കടത്തിയതായി സംശയിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page