പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി; ശേഷം വെന്റിലേറ്ററിൽ; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് യുവതിയുടെ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ ആശയെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ ലീഗൽ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം നടപടിയെടുക്കുമെന്ന് പൊലീസും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page