ഹോട്ടലില്‍ കൊണ്ട് പോയി പ്ലസ് ടു വിദ്യാര്‍ഥിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

കൊച്ചി:ഫോർട്ട് കൊച്ചിയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ മട്ടാഞ്ചേരി സ്വദേശിയെ അറസ്റ്റ് ചെയ്തു.മട്ടാഞ്ചേരി സ്വദേശി റോഷനെയാണ് ഫോർട്ട്‌ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27 ന് ഫോർട്ട് കൊച്ചിയിലെ ഹോട്ടലില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് കേസ്.ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി റോഷൻ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പിന്നീട് സ്‌കൂള്‍ ടീച്ചറോടാണ് പെണ്‍കുട്ടി ഗർഭിണിയായ വിവരം പറയുന്നത്. ടീച്ചർ വിവരമറിയിച്ചതിനെ തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ ഫോർട്ട് കൊച്ചി പോലീസില്‍ …

ക്ഷേത്രത്തിന്റെ ഉദ്ഘാടനം സര്‍ക്കാര്‍ പരിപാടിയാക്കി; മതവും രാഷ്ട്രവും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തുവരുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് സർക്കാർ പരിപാടിയാക്കി ആഘോഷിക്കുന്നതാണ് ഇപ്പോള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഈയൊരു അവസരം ആളുകള്‍ക്കിടയില്‍ സാഹോദര്യം വളർത്തുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാം. രാജ്യത്ത് മതവും രാഷ്ട്രവും തമ്മിലുള്ള അതിർവരമ്പ് നേർത്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ പൂർത്തിയായതിന് പിന്നാലെയാണ് പിണറായി വിജയന്റെ പ്രതികരണം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദമ്പതിമാർ കീഴടങ്ങി; കേസിൽ മൂന്ന് പ്രതികൾ

കൽപ്പറ്റ:പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്പതിമാർ കീഴടങ്ങി. പീതാടി ചെറുകുന്ന് പ്രചിത്തൻ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് തിങ്കളാഴ്ച പോലീസില്‍ കീഴടങ്ങിയത്.കേസിലെ മറ്റൊരു പ്രതിയായ കോട്ടവയല്‍ സ്വദേശി സുരേഷ് (59) നേരത്തേ പോലീസിന്‍റെ പിടിയിലായിരുന്നു.പ്രതികള്‍ കോണിച്ചിറ പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയാതായി പോലീസ് അറിയിച്ചു.പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പ് ചുമത്തി ഇവർക്കെതിരെ കേസെടുത്തിരുന്നു. പ്രതികള്‍ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ സ്വമേധയാ …

ഹോട്ടല്‍ കേന്ദ്രീകരിച്ച് ഹോട്ടലുടമയുടെ പെണ്‍വാണിഭം; 16 യുവതികളെ രക്ഷപ്പെടുത്തി

ഹോട്ടല്‍ കേന്ദ്രീകരിച്ച് നക്ഷത്ര പെണ്‍വാണിഭം നടത്തിയിരുന്ന വന്‍ സംഘം ഹൈദാരാബാദില്‍ പിടിയില്‍. ഫോര്‍ച്യൂണ്‍ ഹോട്ടലുടമയും രാംനഗര്‍ സ്വദേശിയുമായ അഖിലേഷ് ഫലിമാന്‍ എന്ന അഖില്‍, ഹോട്ടല്‍ മാനേജര്‍ രഘുപതി എന്നിവരടക്കം എട്ടുപേരെയാണ് സിറ്റി പൊലീസിന്റെ സെന്‍ട്രല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലുണ്ടായിരുന്ന 16 സ്ത്രീകളെ പൊലീസ് മോചിപ്പിക്കുകയും ചെയ്തു. രാംനഗറില്‍ അഖിലേഷിന്റെ ഉടമസ്ഥതയിലുള്ള ‘ഫോര്‍ച്യൂണ്‍’ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് വലിയരീതിയില്‍ പെണ്‍വാണിഭം നടന്നിരുന്നത്. ജോലി വാഗ്ദാനം ചെയ്ത് കൊല്‍ക്കത്ത, മുംബൈ, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഹൈദരാബാദിലേക്ക് ഇവരെ കൊണ്ടുവന്ന് …

പ്രാണപ്രതിഷ്ഠക്ക് ശേഷം മാത്രം പ്രവേശനം; അസമില്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ രാഹുല്‍ഗാന്ധിയെ പൊലീസ് വഴിയില്‍ തടഞ്ഞു

അസമിലെ തീര്‍ഥാടന കേന്ദ്രമായ ബട്ടദ്രവ സത്രം ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചു. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് തടഞ്ഞത്. അനുമതിയില്ലെന്നും മൂന്ന് മണിക്ക് ശേഷമേ സന്ദര്‍ശനാനുമതി നല്‍കാനാകൂവെന്നും പൊലീസ് രാഹുല്‍ഗാന്ധിയോട് വ്യക്തമാക്കി. പ്രവേശനം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ഉള്‍പ്പടെയുള്ളവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. ജനുവരി 22ന് അസമിലെ ആത്മീയ ആചാര്യന്‍ ശ്രീശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥാനം സന്ദര്‍ശിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ക്ഷേത്ര …

നാട്ടുകാര്‍ നോക്കി നില്‍ക്കേ നിര്‍ത്തിയിട്ട കാറില്‍ നിന്ന് പണം കവര്‍ന്നു; തമിഴ് നാട് സ്വദേശിയായ യുവാവിനെ കയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചു

നാട്ടുകാര്‍ നോക്കി നില്‍ക്കെ നിര്‍ത്തിയിട്ടകാറില്‍ നിന്നും ഏഴോം സ്വദേശിനിയുടെ മുവായിരം രൂപ അടങ്ങിയ ബേഗ് മോഷ്ടിച്ച പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. തമിഴ്നാട് തിറുച്ചിറപ്പള്ളി കോരിമേട് സ്വദേശി എം. കാര്‍ത്തിക്കാ(25)ണ് അറസ്റ്റിലായത്. പെരുമ്പ രാംരാജ് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് പണം മോഷണം പോയത്. ഏഴോം പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന ദീപമോഹന്റെ 3000 രൂപയും രേഖകളുമടങ്ങിയ ബാഗാണ് കാറില്‍ നിന്നും പ്രതി മോഷ്ടിച്ചത്. തൊട്ടടുത്ത് സ്ഥാപനം നടത്തുന്ന ഭര്‍ത്താവിനെ കാണാന്‍ കാറില്‍ നിന്നും …

ശ്രീരാമ മന്ത്രം ഉരുവിട്ട് ലക്ഷങ്ങൾ; അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായി

ലഖ്നൗ: അയോധ്യയിലെ ശ്രീരാമവിഗ്രഹം മിഴി തുറന്നു. ശുഭ മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30: 32 നും ഇടയിലാണ് ബാലകരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടന്നത്.മുഖ്യയജമാനന്‍ ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം വഹിച്ചത്. ചടങ്ങ് നടക്കുമ്പോൾ ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതും മോദിക്കൊപ്പം ഉണ്ടായിരുന്നു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചത്. ചടങ്ങിന് സാക്ഷിയായി 121 ആചാര്യന്മാരും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു.പ്രതിഷ്ഠാ ചടങ്ങിലെ നിര്‍ണായകമായ 84 …

കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് ട്രെയിൻ; ആദ്യ സർവ്വീസ് ജനുവരി 30 ന്; ഷെഡ്യൂൾ ഇങ്ങിനെ

തിരുവനന്തപുരം: കേരളത്തിന്റെ മണ്ണില്‍ നിന്ന് ക്ഷേത്രനഗരിയായ അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഈ മാസം പുറപ്പെടും.ജനുവരി 30-നാണ് ആസ്ത സ്പെഷ്യല്‍ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുക. ജനുവരി 30-ന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി 7:10-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കോയമ്ബത്തൂർ, തിരുപ്പൂർ, ഇറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്. ഐആർസിടിസി ആപ്പ് വഴി യാത്രക്കാർക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ജനുവരി 30ന് പുറമേ, ഫെബ്രുവരി 2, 9, 14, 19, …

കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിഹ് മഠത്തില്‍ ചുമതലയേറ്റു

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ മുസ്‌ളീഹ് മഠത്തില്‍ ചുമതലയേറ്റു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ എന്‍. സുകന്യയൊണ് 17 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുസ്ലിഹ് മഠത്തിലിന് 36 വോട്ടുകളും എന്‍.സുകന്യയ്ക്ക് 18 വോട്ടുകളും ലഭിച്ചു. എല്‍.ഡി.എഫ് പക്ഷത്തുനിന്നും ഒരു വോട്ട് യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു. ബി.ജെ.പിയുടെ ഏക കൗണ്‍സിലര്‍ വി.കെ ഷൈജു വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. കണ്ണൂരിന്റെ അഞ്ചാമത്തെ മേയറാണ് മുസ്ലിഹ് മഠത്തില്‍.

കമുകിന് മഞ്ഞളിപ്പ് രോഗം; സാമ്പത്തീക പ്രതിസന്ധിയിലായ ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി

കാര്‍ഷിക മേഖലയിലെ തിരിച്ചടി കാരണം സുള്ള്യയില്‍ ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി. സുള്ള്യ മര്‍ക്കഞ്ഞ തോട്ടച്ചാവടി സ്വദേശി നാരായണ നായക്(55) ആണ് സാമ്പത്തീക പ്രതിസന്ധികാരണം ആത്മഹത്യചെയ്തത്. ശനിയാഴ്ച ഭാര്യ മകളുടെ വീട്ടിലേക്ക് പോയി. ഉച്ചയായിട്ടും വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഞായറാഴ്ച രാവിലെയാണ് ഇയാള്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. റബറും കമുകുമായിരുന്നു പ്രധാന കൃഷിയും വരുമാനവും. റബറിന്റെ വില തകര്‍ച്ചയും കമുകിന്റെ മഞ്ഞളിപ്പ് രോഗവും കര്‍ഷകനെ സാമ്പത്തീക പ്രതിസന്ധിയിലേക്ക് തള്ളി നീക്കി. …

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മുരിങ്ങൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മക്കള്‍ക്കും വെട്ടേറ്റ് പരിക്കുണ്ട്. മുരിങ്ങൂര്‍ സ്വദേശി ഷീജ(38)യാണ് വെട്ടേറ്റ് മരിച്ചത്. ഭര്‍ത്താവ് ബിനു(40)വിന്റെ മൃതദേഹം കൊരട്ടി കമ്യൂണിറ്റി ഹാളിന് പിന്‍ഭാഗത്ത് റെയില്‍വേട്രാക്കില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തൃശൂര്‍ മുരിങ്ങൂരില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പുലര്‍ച്ചെയോടെ ബിനുവിനെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് ബിനുവിന്റെയും മൃതദേഹം കണ്ടെത്തിയത്. ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചിലിലായിരുന്നു. പതിനൊന്നും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെയും വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. മക്കളെ …

കുമ്പളയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ പ്രധാനഅധ്യാപകന്‍ കാറിടിച്ച് മരിച്ചു

കാസര്‍കോട്: ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടില്‍ പോവുകയായിരുന്ന പ്രധാനഅധ്യാപകന്‍ ഇന്നോവ കാറിടിച്ച് മരിച്ചു. ഇച്ചിലംങ്കോട് ഇസ്ലാം എല്‍പി സ്‌കൂളിലെ റിട്ട പ്രധാന അധ്യാപകനും കുണ്ടറുടുക്ക സ്വദേശിയുമായ ബാലകൃഷ്ണ(79)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ കുമ്പള കണിപുര ക്ഷേത്രത്തില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടം. അനില്‍ കുമ്പള റോഡില്‍ വച്ച് റോഡ് മുറിച്ച കടക്കുമ്പോള്‍ ഇന്നോവ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകട സ്ഥലത്തുവച്ചുതന്നെ ബാലകൃഷ്ണ മരിച്ചു. കുമ്പള പൊലീസെത്തി മൃതദേഹം കുമ്പള ജില്ലാ സഹകരണാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം തിങ്കളാഴ്ച രാവിലെ …

കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് പെയിന്റിങ് തൊഴിലാളിക്ക് ദാരുണാന്ത്യം; അപകടം ബന്തടുക്കയില്‍

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് പെയിന്റിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. ചിറ്റാരിക്കാല്‍ സ്വദേശിയും ചൂരിത്തോട് ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ സജി ജോസ് കുഴിപ്പറമ്പില്‍(44) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തോടെ ബന്തടുക്ക, ഏണിയാടി വളവിലാണ് അപകടം. കാസര്‍കോട് നിന്ന് വരികയായിരുന്ന ബസ് ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന സജിയുടെ ബൈക്കിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സജി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹം ബേഡകം പൊലീസെത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. അടുത്തകാലത്തായി ക്വാട്ടേഴ്‌സില്‍ താമസിച്ചുവരുന്ന …

നെഞ്ചുവേദന അനുഭവപ്പെട്ടപ്പോഴും യാത്രക്കാരെ സുരക്ഷിതരാക്കാനാണ് ശ്രമിച്ചത്; ബസ് ഒതുക്കി നിര്‍ത്തിയപ്പോള്‍ കുഴഞ്ഞുവീണ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു

ബസ് ഓടിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബസ് ഒതുക്കി നിര്‍ത്തി യാത്രക്കാരെ സുരക്ഷിതരാക്കി. കുഴഞ്ഞുവീണ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ പെരുമ്പാവൂര്‍ ചെമ്പറക്കി തങ്കളത്ത് ടി.എം.പരീത് (49) മരണപ്പെട്ടത്. കൊല്ലം കരുനാഗപ്പള്ളിക്കു സമീപം വെറ്റമുക്കില്‍ എത്തിയപ്പോഴാണ് പരീതിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്കു പോയി തിരികെ വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവര്‍ ആയിരുന്നു പരീത്. തുടര്‍ന്ന് ഇദ്ദേഹം ബസ് ഒതുക്കി നിര്‍ത്തുകയായിരുന്നു. കുഴഞ്ഞു വീണ പരീതിനെ കണ്ടക്ടറും യാത്രക്കാരും …

രഞ്ജിത്ത് ശ്രീനിവാസൻ വധം; പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും

ആലപ്പുഴ:ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികൾക്ക് ഇന്ന്  ശിക്ഷാ വിധിക്കും.പ്രതികള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ പ്രതിഭാഗത്തിന്റെ വാദം ഇന്ന് നടക്കും.ശിക്ഷ സംബന്ധിച്ച്‌ പ്രോസിക്യൂഷന്റ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. നിഷ്ഠൂരമായ കൊലപാതകത്തിന്റെ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റ വാദം. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കേസില്‍ ആദ്യഘട്ടത്തില്‍ വിചാരണ നേരിട്ട 15 പ്രതികള്‍ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി …

സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിച്ചു; ബിൽക്കിസ് ബാനോ കേസിലെ പ്രതികൾ   കീഴടങ്ങി

അഹമ്മദാബാദ്: 2002ലെ ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളും സുപ്രീം കോടതിയുടെ നിർബന്ധിത സമയപരിധിയെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ഗുജറാത്ത് ജയിലിൽ കീഴടങ്ങി. പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര സബ് ജയിലിലാണ് ഇവർ കീഴടങ്ങിയത്. 11 കുറ്റവാളികളും രാത്രി ജയിൽ അധികൃതർക്ക് മുമ്പാകെ കീഴടങ്ങിയെന്ന് ലോക്കൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എൻഎൽ ദേശായി അറിയിച്ചു. 2022 ലെ സ്വാതന്ത്ര്യ ദിനത്തിൽ മോചിതരായ ഈ കുറ്റവാളികളോട് ജനുവരി 21 നകം ജയിൽ അധികാരികൾക്ക് മുന്നിൽ കീഴടങ്ങാൻ ജനുവരി 8 ന് സുപ്രീം …

അയോധ്യയിൽ പ്രാണപ്രതിഷ്ഠക്കായി പ്രധാന മന്ത്രി നരേന്ദ്ര മോദി അൽപ്പ സമയത്തിനകം എത്തും; പ്രധാന മന്ത്രിയുടെ പരിപാടി ഇങ്ങിനെ

ലക്നൗ: രാജ്യം ഉറ്റുനോക്കുന്ന അയോധ്യാ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി പ്രധാനമന്ത്രി  രാവിലെ അയോധ്യയിലെത്തും.പ്രതിഷ്ഠാ ചടങ്ങിന്‍റെ മുഖ്യ യജമാനന്‍ ആണ് പ്രധാന മന്ത്രി. രാവിലെ 10.25 ന് അയോധ്യയിലെ വാല്‍മീകി വിമാനത്താവളത്തിലെത്തില്‍ മോദി എത്തും.10.45 ന് ഹെലികോപ്റ്റര്‍ മാര്‍ഗം ക്ഷേത്രത്തിലേക്ക് പുറപ്പെടും10.55 ന് രാമജന്മഭൂമിയിലെ ക്ഷേത്രത്തിലേക്ക് മോദി എത്തിച്ചേരും12.05ന് ക്ഷേത്രത്തില്‍ നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കും12.55ന് പ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിച്ച ശേഷം മോദി ക്ഷേത്രത്തില്‍ നിന്ന് മടങ്ങും01.00ന് അയോധ്യയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും02.10ന് …

പ്രാണപ്രതിഷ്ഠക്ക് മണിക്കൂറുകൾ മാത്രം; അയോധ്യ ഒരുങ്ങി; സുരക്ഷ ശക്തമാക്കി

ലക്നൗ:അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കാന്‍  മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, സുരക്ഷ ശക്തമാക്കി പൊലീസ്.സുരക്ഷയുടെ ഭാഗമായി 13000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അയോധ്യയില്‍ വിന്യസിച്ചത്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നാളെ ഉച്ചയ്ക്കാണ് പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി, വിവിധ കേന്ദ്ര മന്ത്രിമാർ, യു.പി മുഖ്യമന്ത്രിയോഗി ആദിത്യനാഥ്, നടന്‍ അമിതാഭ് ബച്ചന്‍, മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. 13000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിന് …