കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണ വേട്ട; അംഗഡിമുഗര്‍ സ്വദേശിയില്‍ നിന്ന് 15 ലക്ഷം രൂപ പിടികൂടി
കാസര്‍കോട്: ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണ വേട്ട. നഗരത്തിലെത്തിയ യുവാവില്‍ നിന്ന് 15,15000 രൂപ പിടികൂടി. അംഗഡിമുഗര്‍ സ്വദേശി അലങ്കാര്‍ ഹൗസിലെ അബൂബക്കര്‍ ഹുനൈസി(29)ല്‍ നിന്നാണ് പണം പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കാസര്‍കോട് ഗീത ജംഗ്ഷനില്‍ കാണപ്പെട്ട ഇയാളെ ടൗണ്‍ പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. പണം കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ മാസം 23ന് കാസര്‍കോട് വച്ച് രേഖകളില്ലാത്ത ഏഴരലക്ഷം രൂപയുടെ കുഴല്‍പ്പണവും ഏഴര ലക്ഷം രൂപ മൂല്യം വരുന്ന …