പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ മുഖ്യപ്രതികള്‍ പിടിയിലായി.
കൊല്ലം ഓടനാവട്ടം സ്വദേശിയായ സിന്‍ജോ ജോണ്‍സണ്‍ (21), കാശിനാഥന്‍ എന്നിവരാണ് പിടിയിലായത്.
തലകൊയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സിന്‍ജോ ജോണ്‍സനെ കരുനാഗപ്പള്ളിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ് അന്വേഷണ സംഘം സിന്‍ജോ ജോണ്‍സനെ അറസ്റ്റ് ചെയ്തത്. സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചകാര്യം പുറത്തറിയാതിരിക്കാന്‍ സിന്‍ജോ ജോണ്‍സന്‍ ഭീഷണിപ്പെടുത്തിയിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ തലയുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിന്‍ജോ ജോണ്‍സന്‍ മുന്നറിയിപ്പ് നല്‍കിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇതോടെ കേസില്‍ 13 പേര്‍ പിടിയിലായി. കേസിലാകെ 18 പ്രതികളാണുള്ളത്. നിലവില്‍ 13 പേരാണ് അറസ്റ്റിലായത്. മൂന്നു പേര്‍ കസ്റ്റഡിയിലുമുണ്ട്. ഇനി നാലു പ്രതികളെ കൂടി കിട്ടാനുണ്ട്.
