കാസര്‍കോട്: കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തിയതിന് ബ്രഹ്‌മകലശോത്സവ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രസിഡണ്ട് രഘുനാഥ പൈ, സെക്രട്ടറി ജയകുമാര്‍, മറ്റു ഭാരവാഹികളായ ലക്ഷ്മണ പ്രഭു, ശങ്കര, സുധാകര കാമത്ത്, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നിയമം ലംഘിച്ച് വെടിക്കെട്ട് നടത്തിയതിന് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.എന്‍ ബിജോയിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ 28 ന് പുലര്‍ച്ചേയായിരുന്നു വെടിക്കെട്ട് നടന്നത്. ജില്ലാ ഫോറന്‍സിക് സയന്‍സ് സ്ഥാപനത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് വെടിക്കെട്ട് നിയമം ലംഘിച്ച് നടത്തിയത്. വാര്‍ഷിക മഹോത്സവത്തിന്റെ ഭാഗമായി ഇത്തവണ ചൈനീസ് പടക്കങ്ങള്‍ ഉപയോഗിച്ചാണ് വെടിക്കെട്ട് നടത്തിയിരുന്നത്.