പയ്യന്നൂരിൽ ലോറി ബുള്ളറ്റിൽ ഇടിച്ച് വാർപ്പ് മേസ്തിരി മരിച്ചു

കാസര്‍കോട്: ലോറി ബുള്ളറ്റില്‍ ഇടിച്ച് വാര്‍പ്പ് മേസ്തിരിയായ ഗൃഹനാഥന്‍ മരിച്ചു. പടന്ന പഞ്ചായത്തിലെ ആറാം വാര്‍ഡ് ആണ്ടാകൊവ്വലില്‍
താമസിക്കുന്ന പി.സുകുമാരന്‍(63) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ദേശീയപാതയിലെ പയ്യന്നൂര്‍ എടാട്ട് വച്ചാണ് അപകടം. സുകുമാരന്‍ സഞ്ചരിച്ച ബുള്ളറ്റില്‍ ടാങ്കര്‍ ലോറി വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പയ്യുന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. ശനിയാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടില്‍ കൊണ്ടുവരും. ദളിത് ലീഗ് സജീവപ്രവര്‍ത്തകനായിരുന്നു. ഭാര്യ: പരേതയായ ഉഷ പിവി(കോഴിക്കോട്). മക്കള്‍: സുജീഷ് പിവി(മുത്തൂറ്റ് ബാങ്ക്, പാലക്കാട്), അമൃത ലാല്‍ പിവി( പടന്ന കോ-ഓപ്പറേറ്റീവ് ബാങ്ക്). മരുമക്കള്‍: ജുമുന, അനില. സഹോദരങ്ങള്‍: സുമിതി പി, സുമിത്ര പി(അംഗന്‍വാടി വര്‍ക്കര്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page