എട്ട് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു; അമ്മാവന്‍ അറസ്റ്റില്‍

എട്ട് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുഴിച്ചുമൂടി. 27 കാരനായ അമ്മാവന്‍ അറസ്റ്റില്‍. ഹരിയാന നൂഹ് ജില്ലയിലെ ദോഹ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ട്രക്ക് ഡ്രൈവര്‍ അബ്ബാസ് (27)ആണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. രക്ഷിതാക്കള്‍ പുറത്തുപോയപ്പോള്‍ മറ്റ് കുട്ടികളുമായി വീട്ടില്‍ കളിക്കുകയായിരുന്നു പെണ്‍കുട്ടി. ഉച്ചയ്ക്ക് 12 മണിയോടെ രക്ഷിതാക്കള്‍ തിരിച്ചെത്തിപ്പോള്‍ കുട്ടി വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് പിതാവ് ഫിറോസ്പൂര്‍ ജിര്‍ക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ ട്രക്ക് ഡ്രൈവര്‍ അബ്ബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ദോഹ ഗ്രാമത്തില്‍ കുഴിച്ചിട്ടതായി അബ്ബാസ് സമ്മതിച്ചു. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇയാള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി മണ്ടി ഖേഡ ജില്ലാ ആശുപത്രിയിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page