കോഴിക്കോട് എൻ.ഐ.ടി യിൽ അധ്യാപകന് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട്:കോഴിക്കോട് എൻ.ഐ.ടി യിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എഞ്ചിനീയറിംഗ് പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ കത്തികൊണ്ട് കുത്തിയത്.പ്രതിയെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തു. അധ്യാപകന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്നുണ്ടായ  തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. അതിനിടെ മലയാളം പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ എൻ ഐടി യിലേക്ക് ഇന്ന് ഇടതു സംഘടനകൾ മാർച്ചിന് ആഹ്വാനം ചെയ്തിരുന്നു. ദേശാഭിമാനിയുൾപ്പടെയുള്ള പത്രങ്ങൾക്കാണ് ക്യാമ്പസിൽ വിലക്കേർപ്പെടുത്തിയത്. ലൈബ്രറി , ഗസ്റ്റ് …

ഹയര്‍ സെക്കണ്ടറി പരീക്ഷാ നടത്തിപ്പിന് പ്രൈമറി അധ്യാപകര്‍ക്കു ചുമതല: പ്രൈമറി വിദ്യാലയങ്ങളിലെ പഠനം അവതാളത്തില്‍

കാസര്‍കോട്: ഹയര്‍ സെക്കണ്ടറി പരീക്ഷാ നടത്തിപ്പിന് പ്രൈമറി വിദ്യാലയങ്ങളിലെ അധ്യാപകരെ നിയമിച്ചതോടെ പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനം അവതാളത്തിലായി. പ്രൈമറി ക്ലാസുകളില്‍ അധ്യാപകര്‍ കുട്ടികളോടൊപ്പം എല്ലാ അക്കാദമിക പ്രവര്‍ത്തനങ്ങളിലും വേണമെന്നിരിക്കെ ഒരു മാസം അവരെ അനാഥരാക്കുന്നത് പഠന പിന്നോക്കാവസ്ഥക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് ജില്ലയിലെ ഭൂരിഭാഗം പ്രൈമറി സ്‌കൂളിലെയും നാലും അഞ്ചും അധ്യാപകര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. പ്രൈമറി വിദ്യാലയങ്ങളിലെ പഠനവും പരീക്ഷയും ഇതുവഴി തകര്‍ക്കപ്പെടുകയാണെന്നും ഈ നടപടി അംഗീകരിക്കാനാവില്ലെന്നും കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റി മുന്നറിയിച്ചു. ഹയര്‍ സെക്കണ്ടറി …

തോട്ടത്തിലേയ്ക്ക് പോയ കര്‍ഷകന്‍ കുളത്തില്‍ വീണു മരിച്ച നിലയില്‍

കാസര്‍കോട്: കമുകിന്‍ തോട്ടത്തിലേയ്ക്ക് പോയ കര്‍ഷകനെ കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. പഡ്രെ, പള്ളത്തുമൂല, സിറന്തടുക്ക സ്വദേശി പരേതനായ ഗോവിന്ദഭട്ടിന്റെയും രേവതിയുടെയും മകന്‍ ശ്രീരാമഭട്ട് (59) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് വീടിന് സമീപത്തുള്ള കമുകിന്‍ തോട്ടത്തിലേയ്ക്കു പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ചെരുപ്പ് കുളക്കരയില്‍ കണ്ടെത്തി. കുളത്തിലേക്ക് വഴുതി വീണ അടയാളങ്ങളും കാണപ്പെട്ടു. കുളത്തില്‍ വീണിട്ടുണ്ടാവുമെന്ന സംശയം ബലപ്പെട്ടതോടെ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ …

സഹായിയായി നിന്ന പതിനഞ്ചുകാരനെ പീഡിപ്പിക്കാന്‍ ശ്രമം; പാചകക്കാരനെതിരെ പോക്സോ കേസ്

കാസര്‍കോട്: ഉത്സവ സ്ഥലത്ത് പാചകത്തിനു സഹായിയായി നിന്ന ആണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. 15 കാരന്റെ പരാതിയില്‍ പള്ളഞ്ചിയിലെ സതീശനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ദൈവസ്ഥാനത്തു നടന്ന ഉത്സവത്തിനു ഭക്ഷണം പാകം ചെയ്യാന്‍ എത്തിയതായിരുന്നു സതീശന്‍. ഇവിടെ പരാതിക്കാരനായ കുട്ടിയടക്കമുള്ളവര്‍ ഭക്ഷണം പാകം ചെയ്യാന്‍ സഹായിച്ചിരുന്നു. ഭക്ഷണം ഉണ്ടാക്കിയശേഷം കുട്ടിയെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവം കാണിച്ചു തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് …

ഗൃഹനാഥനെ റബര്‍ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം നെല്ലിയടുക്കം കാറളം സ്വദേശി രത്‌നാകരന്‍ നമ്പ്യാര്‍ (62) ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയ്ക്കാണ് തറവാട്ട് വളപ്പിലെ റബര്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പരേതരായ ചെറക്കര ചന്തുകുട്ടി നായരുടെയും നരന്തട്ട കാര്‍ത്ത്യായനിയുടെയും മകനാണ്. ഭാര്യ: പരേതയായ പ്രശാന്തി. ഏക മകന്‍ നന്ദ കിഷോര്‍. സഹോദരങ്ങള്‍: ദാമോദരന്‍ നമ്പ്യാര്‍, ചന്ദ്രമതി(ക്ലായിക്കോട്), സുമതി (എടത്തോട്), പുഷ്പ (വട്ടകല്ല്), പരേതരായ ശാന്ത.

ജില്ല കടുത്ത വരള്‍ച്ചയിലേക്ക്; മഞ്ഞപ്പിത്തത്തിനെതിരെ മുന്‍കരുതല്‍ വേണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

കാസര്‍കോട്: കടുത്ത വേനലിനൊപ്പം കാസര്‍കോട് ജില്ലയില്‍ മഞ്ഞപ്പിത്തവും റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിച്ചു. വരള്‍ച്ച മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് യോഗം അറിയിച്ചു. കുടിവെള്ളം വിതരണം നടത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് തനത് ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കുവാന്‍ സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും എം.സി.എഫ്. ചെക്ക് ലിസ്റ്റ് ഉടന്‍ നല്‍കുവാനും എ.ഡി.എം നിര്‍ദ്ദേശിച്ചു. ജല സ്രോതസ്സുകളെ മലിനീകരിക്കുന്നത് തടയുന്നതിന് പഞ്ചായത്ത് തലത്തില്‍ ഒരു സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ പരീക്ഷാ ഹാളുകളില്‍ …

സംസ്ഥാനത്തിൻ്റെ സാമ്പത്തിക ഞെരുക്കത്തിന് താത്കാലിക ആശ്വാസം; 4000 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ; ട്രഷറി ഓവർ ഡ്രാഫ്റ്റ് ഒഴിവായി

തിരുവനന്തപുരം:സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസവുമായി കേന്ദ്രം. കേന്ദ്രത്തിൽ നിന്ന് 4000 കോടി അധിക വിഹിതമെത്തിയത്തോടെ കേരളത്തിലെ ട്രഷറി ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് കരകയറി. ഇതോടെ ശമ്പളവും പെന്‍ഷനും നല്‍ക്കാന്‍ കടമെടുക്കേണ്ട സാഹചര്യം ഒഴിവായി.ഇതിനു പുറമെ 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തില്‍ നിന്നും ലഭിച്ചു. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട വിഹിതം നല്‍ക്കുന്നില്ലെന്നും അതാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കൂടിയതെന്നും ധനമന്ത്രി ആരോപിച്ചിരുന്നു. കേന്ദ്രത്തിന്റെ വായ്പാ പരിധി നിയന്ത്രണത്തിനെതിരെ കേസ് സുപ്രീംകോടതി വരെ എത്തിയിരുന്നു. …

മാണിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം: നെല്‍കൃഷിയുടെ കൊയ്ത്തുല്‍സവത്തിന് മന്ത്രി ആര്‍.ബിന്ദു എത്തിയപ്പോള്‍

കാഞ്ഞങ്ങാട്: മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട്ടില്‍ നടക്കുന്നവയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവ ആവശ്യത്തിലേക്കായി കൃഷി ചെയ്ത നെല്‍കൃഷിയുടെ വിളവെടുപ്പിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു എത്തി. അരിവാളുമായി മന്ത്രിയും ജനപ്രതിനിധികളും വയലിലിറങ്ങിയത് കണ്ടുനില്‍ക്കുന്നവര്‍ക്ക് ആവേശമായി. കൊയ്ത്തുല്‍സവം മന്ത്രി തന്നെ ഉദ്ഘാടനം ചെയ്തു. കൊയ്‌തെടുത്ത നെല്ല് കൂവം അളക്കുന്നതിനും മഹോത്സവ നാളുകളിലെ അന്നദാനത്തിനുമായി ഉപയോഗിക്കും. ഏപ്രില്‍ 8 മുതല്‍12 വരെയാണ് മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം. വിളവെടുപ്പ് പരിപാടിയില്‍ മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ …

ഭാര്യയെ 46 വെട്ടിന് ക്രൂരമായി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കൊല്ലം:ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചല്‍ വിളക്കുപാറ ഇടക്കൊച്ചി സാം വിലാസത്തില്‍ സാം കുമാറി(43)ന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി.അഞ്ചല്‍ വിളക്കുപാറ സുരേഷ് ഭവനില്‍ സുനിത(37)യെ അവരുടെ കുടുംബ വീട്ടില്‍ എത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കൊല്ലം നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഉഷ നായര്‍ ശിക്ഷ വിധിച്ചത്.സുനിതയുടെ പിതാവിന്റെ സഹോദരിയുടെ മകനാണ് സാംകുമാര്‍. 2021 ഡിസംബര്‍ 22ന് വൈകിട്ട് ആറിനായിരുന്നു സംഭവം. മദ്യപിച്ചെത്തി സുനിതയെയും മക്കളെയും മര്‍ദിക്കുന്നത് പതിവായിരുന്നു. …

മരണപ്പെട്ട സിദ്ധാര്‍ഥന്‍ നാലുദിവസത്തോളം ക്രൂരമര്‍ദനത്തിനും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായി; ഒന്നുമറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ നിലപാടില്‍ ദുരൂഹത; ആറു വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; രാഷ്ട്രീയം നോക്കാതെ നടപടിയെന്ന് മന്ത്രി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആറുവിദ്യാര്‍ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. ആദ്യം അറസ്റ്റിലായ ആറുപേര്‍ക്കെതിരെയാണ് നടപടി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 18 പേരെയും സസ്‌പെന്റുചെയ്തിട്ടുണ്ട്. പ്രതിചേര്‍ക്കപ്പെട്ട മൂന്ന് പേര്‍ വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയിരുന്നു. എസ്എഫ്‌ഐ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണും കോളേജ് യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാനും മറ്റൊരു പ്രതിയുമാണ് കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയത്. രാത്രി കസ്റ്റഡിയിലെടുത്ത അഖിലിന്റെ അറസ്റ്റും രേഖപ്പെടുത്തിയതോടെ, 18 പ്രതികളിലെ 10 പേരും പൊലീസ് പിടിയിലായി. ഇനി …

ഹൃദയാഘാതം മൂലം ഭാര്യ ആശുപത്രിയില്‍ മരിച്ചു; വിവരമറിഞ്ഞയുടന്‍ ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കി

ഭാര്യ മരിച്ച വിവരമറിഞ്ഞ് സങ്കടം താങ്ങാനാവാതെ മിനുട്ടുകള്‍ക്കകം മധ്യവയ്ക്കന്‍ കീടനാശിനി കഴിച്ച് ജീവനൊടുക്കി. മംഗളൂരു കൊണാജെ ഗ്രാമചാവടിയിലാണ് സംഭവം. ഗ്രാമചാവടി സ്വദേശികളായ മീനാക്ഷി പൂജാരി(59), ഭര്‍ത്താവ് ശേഷപ്പ പൂജാരി (63) എന്നിവരാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മീനാക്ഷി. ചൊവ്വാഴ്ച രാത്രി നെഞ്ചുവേദന രൂക്ഷമായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ശേഷപ്പയും ബന്ധുക്കളും ചേര്‍ന്ന് മീനാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ ശേഷപ്പ ആശുപത്രിയിലായിരുന്നു. പിന്നീട് വസ്ത്രമെടുക്കാന്‍ വീട്ടില്‍ തിരിച്ചെത്തി. അപ്പോഴാണ് ഭാര്യ ഹൃദയാഘാതം …

ജെ എൻ യു ക്യാമ്പസിൽ പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാർത്ഥികൾ ഏറ്റുമുട്ടി; കേസ്സെടുത്ത് പൊലീസ്

ന്യൂഡൽഹി:ദില്ലി ജെ എന്‍ യു സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷം.എ ബി വി പി യും ഇടത് സംഘടനാ പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്.ക്യാമ്പസിൽ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ പരസ്പരം ഏറ്റുമുട്ടി.വടികൊണ്ട് അടിക്കുന്നതിൻ്റെയും സൈക്കിള്‍ ഉള്‍പ്പെടെ എടുത്തെറിയുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നു.  ഇന്നലെ രാത്രി ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.സംഭവത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഉദുമയില്‍ ഇരുനില വീടിന് തീപിടിച്ചു; ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു

കാസര്‍കോട്: ഉദുമയില്‍ ഇരുനില വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം. വീട്ടിലെ ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. പ്രവാസിയായ ഉദുമ കാപ്പില്‍ തെക്കേക്കര സ്വദേശി കെയു മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് സംഭവം. പെയിന്റിങ് ജോലിക്കാര്‍ പോയിക്കഴിഞ്ഞ ശേഷമാണ് തീപിടിത്തം വീട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. കുട്ടികള്‍ രണ്ടാം നിലയിലെത്തിയപ്പോഴാണ് തീയും പുകയും കണ്ടത്. വിവരം അറിയിച്ചതനുസരിച്ച് അഗ്‌നിശമന സേന സ്ഥലത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും ഇടുങ്ങിയ റോഡായത് കാരണം ഫയര്‍ഫോഴ്‌സിന് തീ അണക്കാന്‍ പറ്റിയില്ല. തുടര്‍ന്ന് പഞ്ചായത്തംഗം ബിന്ദു സുധന്റെ …

ലോക്സഭാ തെരഞ്ഞെടുപ്പ് ; ബി.ജെ.പി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാ‌ർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ രാത്രി ദില്ലിയില്‍ ചേർന്നിരുന്നു.പുലർച്ചെ വരെ നീണ്ട യോഗത്തില്‍ നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർ പങ്കെടുത്തു. 160 മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും യോഗത്തിന് മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി. കെ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, …

മാർച്ചിൽ വീണ്ടും പണി; വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില വർധിപ്പിച്ചു; കേരളത്തിൽ കൂടിയ വില ഇങ്ങിനെ

ന്യൂഡൽഹി:വാണിജ്യാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. കേരളത്തില്‍ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു.തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.പുതിയ നിരക്ക് പ്രകാരം ഡൽഹിയിൽ 25 രൂപയും മുംബൈയിൽ 26 രൂപയും കൂടും. പുതുക്കിയ നിരക്ക്  പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ മാസം ബജറ്റ് ദിനത്തിൽ ഫെബ്രുവരി 1 ന് 14 രൂപയാണ് വാണിജ്യ സിലിണ്ടറിന് വർദ്ധിപ്പിച്ചത്. ഇത്തവണ സിലിണ്ടറിൻ്റെ വില 25 രൂപ വർദ്ധിപ്പിക്കുകയായിരുന്നു. പുതിയ നിരക്കുകൾ IOCL-ൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. …

മകളുടെ ഭർത്താവിന്റെ ശവസംസ്കാര ചടങ്ങ് നടക്കവേ പിതാവും മരണപ്പെട്ടു; വേർപാട് താങ്ങാനാവാതെ കുടുംബം

കണ്ണൂർ: മകളുടെ ഭര്‍ത്താവിന്റെ ശവ സംസ്‌കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അച്ഛനും മരണപ്പെട്ടു.പഴയങ്ങാടി താവം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടന്‍ ടി.ശങ്കരന്‍ (76) ആണ് മരിച്ചത്. മകള്‍ അമൃതയുടെ ഭര്‍ത്താവ് ശ്രീസ്ഥയിലെ ഓട്ടോ ഡ്രൈവര്‍ കെ.വി. സമ്പത്ത് ബുധനാഴ്ചയാണ് മരിച്ചത്.ഉറക്കത്തിനിടയില്‍ മരിച്ച സമ്പത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ശ്രീസ്ഥയില്‍ പൊതുശ്മശാനത്തിലാണ് വ്യാഴാഴ്ച സംസ്കാരം ഒരുക്കിയത്. സമ്പത്തിന്റെ മൃതദേഹം ചിതയിലേക്കെടുത്തപ്പോഴായിരുന്നു ശങ്കരന്റെ മരണവാര്‍ത്തയുമെത്തിയത്. സംസ്‌കാരം വെള്ളിയാഴ്ച താവം സമുദായ ശ്മശാനത്തില്‍. പി.കെ.ലക്ഷ്മികുട്ടിയാണ് ശങ്കരന്റെ ഭാര്യ. മക്കള്‍: അമിത്ത് …

എസ്ഐയെ ലോറി കയറ്റി കൊല്ലാൻ ശ്രമിച്ച കേസ്; പ്രതി ജലീലിന് 15 വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും

ബേക്കൽ എസ് ഐ ആയിരുന്ന എം.രാജേഷിനെ പുഴമണൽ കയറ്റിവന്ന പിക്കപ്പ് വാൻ കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 15 വർഷം കഠിന തടവും,25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പൂച്ചക്കാട് റഹ്മത്ത് റോഡിൽ ബിസ്മില്ല മൻസിൽ പി. ജലീൽ (39) നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് (3) എ.വി ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ 15 മാസം അധികതടവും അനുഭവിക്കണം. കഴിഞ്ഞ വർഷം ഫെബ്രുവരി 7നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി …

പള്ളിയുടെ മുകളില്‍ നിന്നും വീണ് യുവാവ് മരിച്ചു

കാസര്‍കോട്: പള്ളിയുടെ മുകളില്‍ നിന്നും വീണ് യുവാവ് മരിച്ചു. കുന്നുംകൈ കമ്മാടം സ്വദേശി വടക്കെതൊട്ടിയില്‍ ബിന്നി എന്ന ജോര്‍ജ് ജോസഫ് (39) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കുന്നും കൈ സെന്റ് സെബാസ്റ്റിയന്‍ ചര്‍ച്ചില്‍ വച്ചാണ് അപകടം. ചര്‍ച്ചിലെ കൈക്കാരനായിരുന്നു. ചര്‍ച്ച് പരിപാലനത്തിന്റെ ഭാഗമായി സണ്‍സൈഡില്‍ കയറി ജോലിചെയ്യുമ്പോഴാണ് താഴെ വീണത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചിറ്റാരിക്കാല്‍ എസ്.ഐ അരുണിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.