പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വീണ്ടും സ്ഥലംമാറ്റം; വി.വി.ലതീഷ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വീണ്ടും സ്ഥലംമാറ്റം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണിത്. സ്വന്തം ജില്ലയില്‍ നിന്നുള്ളവരെയാണ് നേരത്തെ മാറ്റിയിരുന്നത്. എന്നാല്‍ സ്വന്തം ലോക്സഭാ മണ്ഡലത്തിനു പുറത്തുള്ള സ്‌റ്റേഷനുകളില്‍ മാറ്റണമെന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമാക്കിയതാണ് രണ്ടാമതൊരു സ്ഥലമാറ്റത്തിനു ഇടയാക്കിയത്. കാഞ്ഞങ്ങാട്ട് നിന്ന് ഡിവൈ.എസ്.പി എം.പി വിനോദിനെ വയനാട്ടിലേയ്ക്കും പകരം വി.വി.ലതീഷിനെ നിയമിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി ബാലകൃഷ്ണന്‍ നായരെ കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേയ്ക്ക് മാറ്റി. ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വി.പി.വിപിനെ കണ്ണൂരിലേയ്ക്കു മാറ്റി. ആദൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ നളിനാക്ഷന്‍ ബേഡകം പൊലീസ് ഇന്‍സ്പെക്ടര്‍ എന്നിവരെയും മാറ്റി നിയമിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാലിക്കടവ് എംഡിഎംഎ കടത്ത് കേസില്‍ മുഖ്യപ്രതിയായ അമ്പലത്തറ സ്വദേശി പിടിയില്‍; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍
Scroll to top

You cannot copy content of this page