ക്യാമറയുടെ ബാറ്ററി തീർന്നു; ജന്മദിനാഘോഷം വീഡിയോ പൂർണമായി ചിത്രീകരിച്ചില്ല; വീഡിയോ ഗ്രാഫറെ വെടി വെച്ച് കൊന്നു

പാട്‌ന: ജന്മദിനാഘോഷത്തിന്റെ വീഡിയോ പൂര്‍ണമായി ചിത്രീകരിച്ചില്ലെന്നാരോപിച്ച് വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നു. ബീഹാറിലെ ദര്‍ബ്ഹംഗ ജില്ലയിലെ മഖ്ന ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. സുശീല്‍ കുമാര്‍ സാഹ്നി എന്നയാളാണ് കൊല്ലപ്പെട്ടത്.
പ്രതിയായ രാകേഷ് സാഹ്നിയുടെ മകളുടെ ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനായാണ് സുശീല്‍ എത്തിയത്. എന്നാല്‍ ക്യാമറ ബാറ്ററി ചാര്‍ജ് തീര്‍ന്നതോടെ ചിത്രീകരണംതടസപ്പെടുകയായിരുന്നു.
ഇതില്‍ പ്രകോപിതനായാണ് പ്രതി വീഡിയോ ഗ്രാഫറെ വെടിവച്ചുകൊന്നത്. ഇയാളുടെ വായിലാണ് വെടിയേറ്റത്. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. പ്രതി രാകേഷ് തന്നെയാണ് വെടിയേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പിടിക്കപ്പെടുമെന്ന ഭയത്താല്‍ ഇയാള്‍ കടന്നുകളഞ്ഞതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page