ദുബൈ മെഗാ ഫുട്‌ബോള്‍ ; ലോഗോ പ്രകാശനം ചെയ്തു

ദുബൈ: ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാത്രി ദുബായ് അബൂ ഹെയ്ല്‍ സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മെഗാ ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നടന്നു. സംസ്ഥാന കമ്മിറ്റി ഒര്‍ഗ്ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, കാസര്‍കോട് ജില്ലാ സെക്രട്ടറി സി.എ. ബഷീര്‍ പള്ളിക്കര, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനാഫ് ഖാന്‍ മഠത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന കര്‍മം നിര്‍വ്വഹിച്ചത്. ജില്ലാ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്കാല്‍, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ, ഹാഷിം, ആരിഫ് ചെരുമ്പ ഫുട്‌ബോള്‍ ഫെസ്റ്റ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ബേക്കല്‍, കണ്‍വീനര്‍ ബഷീര്‍ റഹ്‌മാന്‍ പള്ളിപ്പുഴ, ട്രഷറര്‍ ആഷിഖ് മഠത്തില്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി മൂസ ബേക്കല്‍, മുസ്ലീം ലീഗ് പള്ളിക്കര മഠം ശാഖാ പ്രസിഡന്റ് ശറഫുദ്ധീന്‍ മഠത്തില്‍, കെസി ശരീഫ്, മൂസാ ബേക്കല്‍, സര്‍ഫറാസ്, ഹസീബ്, സലിം മഠം, റാഷിദ്, ഇബ്രാഹിം, ഷഹന്ഷാ, ഹാരിസ് മഠത്തില്‍ ആഷിഖ്, മുസ്താഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. ബഷീര്‍ പള്ളിപ്പുഴ സ്വാഗതവും ആഷിഖ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page