രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ മന്ത്രിസഭാ യോഗം ഇന്ന്; വലിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

ന്യൂഡൽഹി:രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ മന്ത്രിസഭാ യോഗം ഇന്ന്. സർക്കാരിൻ്റെ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളടക്കം വിവിധ കാര്യങ്ങള്‍ യോഗം വിലയിരുത്തും.തിരഞ്ഞെടുപ്പിന് മുൻപ് വലിയ പ്രഖ്യാപനങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ആശയത്തില്‍ അധിഷ്ഠിതമായ അവതരണവും നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുന്നതിന് മുൻപ് അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങളുടെ പട്ടികയും തയ്യാറാക്കും. സുഷമ സ്വരാജ് ഭവനില്‍ രാവിലെ 11 മണിക്ക്  യോഗം ആരംഭിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page