മൂന്നാഴ്ച മുമ്പ് മംഗളൂരുവിലേക്ക് പോയ യുവാവ് വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് പരാതി

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തില്‍ നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ മൂന്നാഴ്ചയായി കാണ്‍മാനില്ലെന്ന് പരാതി. നീലേശ്വരം ഓര്‍ച്ച സ്വദേശി കെ വേണുവിന്റെ മകന്‍ സുനില്‍കുമാറി(44)നെയാണ് കാണാതായത്. കഴിഞ്ഞ മാസം ഒമ്പതിന് മംഗളൂരുവിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. രാത്രി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആയ നിലയിലായിരുന്നു.കാണാതായ ദിവസം വൈകീട്ട് കാഞ്ഞങ്ങാട് എത്തിയതായി സൂചനയുണ്ട്. ഇലക്ട്രീഷ്യനായ യുവാവിനെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഫോണ്‍: 9497987222, 0467 2280240.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page