സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടിയെടുത്ത് ഗവര്‍ണര്‍; വിസിയെ സസ്‌പെന്റ് ചെയ്തു; നടപടിയില്‍ ഞെട്ടി സര്‍ക്കാര്‍

സിദ്ധാര്‍ഥിന്റെ മരണത്തില്‍ വയനാട് വെറ്ററിനറി സര്‍വകലാശാല വിസിക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തു. വിസിയെ സസ്‌പെന്റ് ചെയ്തതായി ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെറ്റിനറി സര്‍വകലാശാല വീസി എം ആര്‍ ശശീന്ദ്രനാഥിനെതിരെയാണ് നടപടി. സര്‍ക്കാര്‍ നടപടി എടുക്കാതിരിക്കെ ആണ് ഗവര്‍ണറുടെ ഇടപെടല്‍. മൂന്നുദിവസം തുടര്‍ച്ചയായി വിദ്യാര്‍ത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായിയെന്നും ജുഡീഷ്യല്‍ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥിയുടെ കുടുംബം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. സിദ്ധാര്‍ഥിന്റെ മരണമുണ്ടായിട്ടും യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ അനുസരിച്ച് വിസി കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. യൂണിവേഴ്‌സിറ്റിയില്‍ നടന്ന സംഭവങ്ങളില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റ് ആക്ട് 2010 ലെ സെക്ഷന്‍ 9 (9) അനുസരിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ചട്ടം അനുസരിച്ച് ഹൈക്കോടതി ജഡ്ജിയോ സുപ്രീംകോടതി ജഡ്ജിയോ ആണ് അന്വേഷിക്കേണ്ടത്. അതേസമയം ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിക്കാനില്ലെന്ന് സസ്‌പെന്‍ഷനിലായ ഡോ.ആര്‍ ശശീന്ദ്രനാഥ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
റെയിൽവെ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത ബൈക്കിൽ നിന്നു പെട്രോൾ ഊറ്റി; പിടിയിലായ യുവാവ് പൊലീസ് സ്റ്റേഷനിൽ നിന്നു ഇറങ്ങി ഓടി, പൊലീസ് പിന്തുടർന്ന് പിടികൂടി , സംഭവം കുമ്പളയിൽ, മേൽ പറമ്പ് സ്വദേശിയെ തെരയുന്നു

You cannot copy content of this page