ആർ.എസ്.എസ് നേതാവിൻ്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ ദക്ഷിണാഫ്രിക്കയിൽ നിന്ന് അറസ്റ്റ് ചെയ്ത് എൻ.ഐ.എ

ബംഗളുരുവിലെ ആര്‍.എസ്‌.എസ്‌. നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായ പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ ദക്ഷിണാഫ്രിക്കയില്‍ അറസ്‌റ്റില്‍.എന്‍.ഐ.എ. അഞ്ചു ലക്ഷം രൂപ തലയ്‌ക്കു വിലയിട്ടിരുന്ന പി.എഫ്‌.ഐ. പ്രവര്‍ത്തകന്‍ മുഹമ്മദ്‌ ഗൗസ്‌ നിയാസിയാണ്‌ പിടിയിലായത്‌. 2016-ല്‍ ബംഗളുരുവിലെ ആര്‍.എസ്‌.എസ്‌.
നേതാവ് രുദ്രേഷിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ്‌ അറസ്‌റ്റ്‌. സംഭവത്തിനു പിന്നാലെ ഇയാള്‍ ദക്ഷിണാഫ്രിക്കയിലേക്കു കടക്കുകയായിരുന്നു. ഗുജറാത്ത്‌ ഭീകരവിരുദ്ധ സ്‌ക്വാഡാണ്‌ നിയാസിയെ നിരീക്ഷിച്ചിരുന്നത്‌. ഇയാളുടെ ഒളിത്താവളത്തിന്റേതുള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ ലഭിച്ചതോടെ എ.ടി.എസ്‌.വിവരം എന്‍.ഐ.എയ്‌ക്കു കൈമാറുകയായിരുന്നു. തുടര്‍ന്ന്‌ ദക്ഷിണാഫ്രിക്കയില്‍വച്ച്‌ മുഹമ്മദ്‌ ഗൗസ്‌ നിയാസിയെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ഇയാളെ ഇന്ത്യയിലേക്ക്‌ കൊണ്ടുവരാനുള്ള നടപടി പുരോഗമിക്കുകയാണെന്ന്‌ എന്‍.ഐ.എ. അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page