ഭര്‍ത്താവിനൊപ്പം എത്തിയ സ്പാനിഷ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സംഭവം ഝാര്‍ഖണ്ഡില്‍

വിനോദ സഞ്ചാരിയായ സ്പാനിഷ് വനിതയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇന്ന് പുലര്‍ച്ചെ ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളെന്ന് കരുതുന്ന മൂന്ന് പേരെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ദുംക വഴി ബഗല്‍പൂരിലേക്ക് ഭര്‍ത്താവുമൊത്തുള്ള സഞ്ചാരത്തിനിടെയാണ് യുവതി അക്രമിക്കപ്പെട്ടത്. രാത്രി പന്ത്രണ്ട് മണിയോടെ ഹന്‍സിദ കമ്പോളത്തിന് തൊട്ടുമുമ്പുള്ള സ്ഥലത്ത് ഒരു ടെന്റ് കെട്ടി ഉറങ്ങുന്നതിനിടെയാണ് ആക്രമണം നടന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ചില യുവാക്കള്‍ ടെന്റില്‍ കടന്ന് കയറി മാറി മാറി ബലാല്‍സംഗം ചെയ്യുകയായിരുന്നു. കൂടാതെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം സംഘം രക്ഷപ്പെട്ടെന്നും പരാതിയിലുണ്ട്. സംഭവത്തിന് ശേഷം ഇവര്‍ സരൈയഹത് സിഎച്ച്‌സിയില്‍ ചികിത്സ തേടി. അതേസമയം സംഭവം ഉണ്ടായതായി ദുംക എസ്പി പിതാംബര്‍ സിങ് ഖേര്‍വാര്‍ സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. രാത്രി തന്നെ എസ്പി സ്ഥലത്തെത്തുകയും മൂന്ന് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page