വിവാഹ ശേഷം ഭാര്യക്ക് സൗന്ദര്യം പോര; സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

കാസര്‍കോട്: വിവാഹ ശേഷം സൗന്ദര്യം പോരെന്ന് പറഞ്ഞ് കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹീക പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. കയ്യൂര്‍ ആലന്തട്ട സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയുടെ പരാതിയിലാണ് ഭര്‍ത്താവ് ആലന്തട്ടയിലെ ടി.വി. ബൈജു, മാതാപിതാക്കളായ ഭാനുമതി, ഭാസ്‌ക്കരന്‍ എന്നിവര്‍ക്കെതിരെ ചീമേനി പൊലീസ് കേസെടുത്തത്. 2012 എപ്രില്‍ ഇരുപത്തിയഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. മെയ് മാസം 25 മുതല്‍ 2023 ജനുവരി മാസം കാലയളവില്‍ കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെടുകയായിരുന്നു. കൂടാതെ സൗന്ദര്യം പോരെന്നും പറഞ്ഞ് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും 2020 കൊറോണ കാലത്ത് മുടികുത്തിപ്പിടിച്ച് ഭര്‍ത്താവ് ചുമരില്‍ ഇടിച്ചുവെന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page