എറണാകുളം കത്രിക്കടവില്‍ ഹോംസ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ എട്ടംഗ സംഘം അറസ്റ്റില്‍. ശ്രീകാര്യം സ്വദേശി സജിമോന്‍, പൊന്നാനി സ്വദേശി ഫൈസല്‍ ഹമീദ്, മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ഷിജില്‍ കെ, പാലക്കാട് സ്വദേശി നിഷാദ്, കണ്ണൂര്‍ സ്വദേശി വിപിന്‍ ദാസ്, മലപ്പുറം സ്വദേശി നൗഫല്‍ ഖാന്‍, പത്തനംതിട്ട സ്വദേശി നൗഫല്‍ ഖാന്‍, പത്തനംതിട്ട സ്വദേശി വിനീത്, പത്തനാപുരം സ്വദേശി വിനു എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എട്ടു പേര്‍ അറസ്റ്റിലായത്. എറണാകുളം, തമ്മനം, പനങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടകളാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ വന്‍ ശമ്പളത്തോടെ ജോലി വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുവന്നാണ് പെണ്‍വാണിഭം നടത്തിയിരുന്നത്. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അനാശാസ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒന്‍പതു മാസമായതായി പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍നിന്നാണ് പിടിയിലായ യുവതികളെ എത്തിച്ചത്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നടക്കം കൂടുതല്‍ സ്ത്രീകളെ എത്തിച്ചിരുന്നു.