ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

ഞായറാഴ്ച പുലര്‍ച്ചയുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കോഴിക്കോട് വയനാട് പാതയില്‍ സൗത്ത് കൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ബൈക്ക് പൂര്‍ണമായും കത്തി. രണ്ട് യുവാക്കള്‍ക്കും അപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റിരുന്നു. മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ച രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ തടസമായത്. അതേ സമയം ഇവരുടെ ബാഗില്‍ നിന്ന് കിട്ടിയ വിലാസം അനുസരിച്ച് ഉത്തരേന്ത്യക്കാരാണെന്ന് സംശയിക്കുന്നു.
അപകട സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
മൊബൈല്‍ കേന്ദ്രീകരിച്ച് കൂടുതല്‍ വിവരങ്ങളറിയാനാണ് പൊലിസ് ശ്രമം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page