രണ്ടു കേന്ദ്രമന്ത്രിമാർ മത്സരിക്കും, തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ, പത്തനംതിട്ടയിൽ അനിൽ ആന്റണി, കാസർകോട് അശ്വിനി; കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡല്‍ഹി: കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ 12 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു.16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രമന്ത്രി അമിത്ഷാ ​ഗാന്ധിന​ഗറിലും മത്സരിക്കും. കേരളത്തിൽ12 മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഏറെ നാളായി ഉയര്‍ന്നു കേട്ട പേരുകള്‍ പലതും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമെന്ന് അവര്‍ കണക്കു കൂട്ടുന്ന തിരുവനന്തപുരത്ത് പ്രതീക്ഷിച്ച പോലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനാണ് സ്ഥാനാര്‍ത്ഥി. പത്തനംതിട്ടയില്‍ എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയാണ് സ്ഥാനാര്‍ത്ഥി.
തൃശൂരില്‍ സുരേഷ് ഗോപിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പ്രാദേശിക നേതാവ് സി രഘുനാഥാണ് കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. ശോഭാ ശുരേന്ദ്രന്‍ ആലപ്പുഴയില്‍ മത്സരിക്കും. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മരളീധരനാണ് സ്ഥാനാര്‍ത്ഥി.
കാസര്‍കോട് മഹിളാമോര്‍ച്ച നേതാവ് എംഎല്‍ അശ്വിനിയും മത്സരിക്കും
മറ്റുള്ള മണ്ഡലങ്ങളിൽ, പ്രഫുല്‍കൃഷ്ണന്‍(വടകര),
എംടി രമേശ്(കോഴിക്കോട്),
ഡോ. അബ്ദുള്‍ സലാം(മലപ്പുറം), നിവേദിത സുബ്രഹ്മണ്യം(പൊന്നാനി ),
സി കൃഷ്ണ കുമാര്‍(പാലക്കാട്),

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page