ഹെഡ്‌സെറ്റുകള്‍ പണിതുടങ്ങി മക്കളെ! യുവാക്കളില്‍ കേള്‍വിക്കുറവുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന

നിങ്ങള്‍ മുഴുവന്‍ സമയവും ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക, യുവാക്കളില്‍ കേള്‍വിക്കുറവുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന വസ്തുത എന്താണെന്നാല്‍ ഹെഡ്‌സെറ്റുകളാണ് ചെറുപ്പക്കാരുടെ കേള്‍വി കുറയ്ക്കുന്ന പ്രധാന വില്ലന്‍ എന്നാണ് ലോകാരോഗ്യ സംഘടനാ പറയുന്നത്. ഇഎന്‍ടി ഡോക്ടര്‍മാരുടെ അനൗദ്യോഗിക കണക്കെടുപ്പു പ്രകാരം 5 വര്‍ഷത്തിനുള്ളില്‍ കേള്‍വിക്കുറവുള്ളവരുടെ എണ്ണത്തില്‍ 25 ശതമാനത്തോളം വര്‍ധനയുണ്ട്. 60 വയസ്സിനു താഴെയുള്ളവരാണ് ഇതില്‍ കൂടുതല്‍.
ഹെഡ്‌സെറ്റിന്റെ ശബ്ദതോതിന്റെ 60% മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ പാരിസ്ഥിതിക സാഹചര്യത്തില്‍ അത് 50% മാത്രമേ ആകാവൂ എന്നാണ് ഡോക്ടര്‍ സുല്‍ഫി എന്‍.നൂഹു പറയുന്നത്. അതേസമയം കേരളത്തിലെ യുവാക്കളില്‍ ഭൂരിഭാഗവും 75% ശബ്ദത്തിലാണ് ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നത്. ഹെഡ്‌സെറ്റ് ഉപയോഗം അധികരിക്കുമ്പോള്‍ ചെവിയിലെ ഞരമ്പുകള്‍ക്കു കേടുപാടു സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ഇങ്ങനെ നഷ്ടമാകുന്ന കേള്‍വിശക്തിയെ ചികിത്സയിലൂടെ തിരിച്ചു പിടിക്കാനാവില്ല എന്നതാണ് സങ്കടകരമായ അവസ്ഥ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page