തെരഞ്ഞെടുപ്പുല്‍സവം; കാസര്‍കോട് ജില്ലയില്‍ അനധികൃത ചെങ്കല്‍ കടത്ത് സജീവം
കാസര്‍കോട്: തെരഞ്ഞെടുപ്പുല്‍സവം കൊടിയേറിയതോടെ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃത ചെങ്കല്‍ ഖനനം തകൃതിയായി തുടരുന്നു. വെട്ടിയെടുക്കുന്ന കല്ലുകള്‍ കര്‍ണാടകയിലേക്കും തമിഴ് നാട്ടിലേക്കുമാണ് രാത്രികാലങ്ങളില്‍ ടോറസ് ലോറികളില്‍ കടത്തുന്നുണ്ടെന്നാണ് സംസാരം. ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മൂന്ന് സെന്റ് സീറോലാന്റുകളാണ് ചെങ്കല്‍ മാഫിയ കല്ലുവെട്ടിന് ഉപയോഗിക്കുന്നതായാണ് ആരോപണം. ധര്‍മ്മത്തടുക്കയിലും പരിസരപ്രദേശങ്ങളിലും നിരവധി അനധികൃത ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇവിടെ നിന്ന് വെട്ടിയെടുക്കുന്ന കല്ലുകള്‍ നാട്ടിലെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത ശേഷം ബാക്കിവരുന്ന കല്ലുകള്‍ ശേഖരിച്ച് രാത്രി കാലങ്ങളില്‍ …
Read more “തെരഞ്ഞെടുപ്പുല്‍സവം; കാസര്‍കോട് ജില്ലയില്‍ അനധികൃത ചെങ്കല്‍ കടത്ത് സജീവം”