കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; മരിച്ചത് കാസര്‍കോട് കട്ടത്തടുക്ക സ്വദേശി; സുഹൃത്തിന് ഗുരുതരം

കണ്ണൂര്‍: കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കാസര്‍കോട് കട്ടത്തടുക്ക സ്വദേശി. കട്ടത്തടുക്ക മുഹിമ്മാത്ത് നഗറില്‍ താമസിക്കുന്ന അറന്തോട്, മുഹമ്മദ് ഹാജിയുടെ മകന്‍ അബൂബക്കര്‍ സിദ്ദിഖ് (20) ആണ് മരിച്ചത്. സഹയാത്രികനായ മലപ്പുറം, പൊന്മാള, ചപ്പനങ്ങാടി പാള ഹൗസിലെ അലവിക്കുട്ടിയുടെ മകന്‍ മുഹമ്മദ് അന്‍സാറി(20)നു ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ആശുപത്രിയിലാണ്. വ്യാഴാഴ്ച രാവിലെ കണ്ണപുരം റെയില്‍വെ സ്റ്റേഷന് സമീപത്താണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അബൂബക്കര്‍ സിദ്ദിഖും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചത്. ബാഗില്‍ …

നാലു വര്‍ഷത്തെ പ്രണയം: ആസാമില്‍ പോയി ഒന്നിച്ചു താമസിക്കണമെന്ന് ഹസീറ; ജീവനെടുത്ത് കാമുകന്‍

ആലപ്പുഴ: നെടുമുടി, വൈശ്യം ഭാഗത്തെ ഹോംസ്റ്റേയില്‍ ജീവനക്കാരിയായ അസം സ്വദേശിനിയെ കഴുത്തു മുറുക്കി കൊല്ലുകയും കമ്മല്‍ കൈക്കലാക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കൊല്ലപ്പെട്ട ഹസീറ ഖാത്തൂനു (40)മായി നാലു വര്‍ഷമായി പ്രണയത്തിലായിരുന്ന സഹാ അലിയാണ് പൊലീസിന്റെ പിടിയിലായത്. ഭാര്യയും കുട്ടികളുമുള്ള ആളാണ് സഹാഅലി. ഇതിനിടയിലാണ് ഹസീറയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. ഒരിക്കലും പിരിഞ്ഞിരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു ഹസീറ. അതിനാല്‍ ആസാമിലേക്ക് പോയി ഒന്നിച്ചു താമസിക്കാമെന്ന നിലപാടിലായിരുന്നു. എന്നാല്‍ നാട്ടില്‍ ഭാര്യയും മക്കളുമുള്ള സഹാഅലി ഇതിന് തയ്യാറായില്ല. കാമുകി ആവശ്യം …

അല്‍പം എരിവിലാണ് ചിക്കന്‍; ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപ; വില സര്‍വകാല റെക്കോഡില്‍

സര്‍വകാല റെക്കോഡില്‍ സംസ്ഥാനത്ത് കോഴി ഇറച്ചി വില. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയും ഒരു കിലോ കോഴിക്ക് 190 രൂപയുമായി. 80 രൂപയാണ് ഒരാഴ്ചക്കിടെ വര്‍ധിച്ചത്. റംസാന്‍, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വര്‍ധിക്കാനാണ് സാധ്യത. വില വര്‍ധന സാധാരണക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതും ഉല്‍പ്പാദനത്തില്‍ ഉണ്ടായ അധിക ചെലവുകളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്നും വ്യാപാരികള്‍ പറയുന്നു. അതേസമയം ഫാമുകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. …

ലീഗിന്റെ വോട്ടു വേണം, പതാക വേണ്ട; കോണ്‍ഗ്രസിനു ഭീരുത്വമെന്ന് മുഖ്യമന്ത്രി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലീഗിന്റെ വോട്ടു വേണം, പതാക വേണ്ട എന്ന നിലപാട് കോണ്‍ഗ്രസിന്റെ ഭീരുത്വം വ്യക്തമാക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസ് സ്വന്തം പതാക പോലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി മാറിയെന്നു മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത് ഭീരുത്വമാണ്. ബിജെപിയെ ഭയന്നാണ് കോണ്‍ഗ്രസ് സ്വന്തം പതാക ഒളിപ്പിച്ചതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.പതാക ഉപയോഗിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉപദേശം വേണ്ടെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ യു.ഡി.എഫ് …

കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂര്‍: കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. വ്യാഴാഴ്ച രാവിലെ 8.15 ഓടെ കണ്ണപുരം റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം.മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും കണ്ണപുരം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് വച്ചുതന്നെ ഒരാള്‍ മരിച്ചു. ഗുരുതര പരിക്കേറ്റ സഹയാത്രികനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം; ഭിക്ഷാടകന്‍ മുഖത്തടിച്ചു; കണ്ണിന് സാരമായ പരിക്ക്

തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസിലെ ടിടിഇ ജയ്സനാണ് ആക്രമിക്കപ്പെട്ടത്. കണ്ണിനാണ് പരിക്ക്. ഇയാളെ ആക്രമിച്ച ഭിക്ഷക്കാരന്‍ ഓടി രക്ഷപ്പെട്ടു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. മുഖത്തിനടിയേറ്റ ജയ്സന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ടിക്കറ്റെടുക്കാതെ ഭിക്ഷക്കാരന്‍ ട്രെയിനില്‍ കയറിയിരുന്നു. ടിക്കറ്റ് ഇല്ലെങ്കില്‍ ഇറങ്ങിപ്പോകണണെന്ന് ജെയ്സണ്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നായിരുന്നു ആക്രമണം.ടിക്കറ്റ് ചോദിച്ചപ്പോള്‍ മുഖത്തടിക്കുകയായിരുന്നു. ഭക്ഷണ വില്‍പ്പനക്കാരെയും ആക്രമിച്ചിരുന്നു.ഇതിനു പിന്നാലെ കാറ്ററിങ് തൊഴിലാളികളെ തള്ളിമാറ്റി അക്രമി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ഇയാള്‍ മദ്യപിച്ചതായി …

ബപ്പായത്തൊട്ടിയിലെ യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി അക്രമം; ജയിലില്‍ നിന്നിറങ്ങിയ യുവാവ് ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ കാറില്‍ കയറ്റി കൊണ്ടു പോയി നരഹത്യക്കു ശ്രമിച്ചുവെന്ന കേസില്‍ 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ബംബ്രാണയിലെ കിരണ്‍ രാജ് (24), പ്രായപൂര്‍ത്തിയാകാത്ത 17കാരന്‍ എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. കിരണ്‍രാജിനെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആളെ നോട്ടീസ് നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഉപ്പള, ബപ്പായത്തൊട്ടിയിലെ അമാന്‍ മന്‍സിലില്‍ മുഹമ്മദ് ഫാറൂഖ് (35)ആണ് അക്രമത്തിനിരയായത്. വീട്ടില്‍ തനിച്ച് താമസിക്കുന്ന ഇയാളെ ബന്ധുവായ ഇര്‍ഷാദ് എന്നയാള്‍ കാറില്‍ കൂട്ടിക്കൊണ്ടു പോവുകയും …

കോണ്‍വെന്റിനു കല്ലേറ്; കന്യാസ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷം, ചാപ്പലിന്റെ ചില്ലുകള്‍ തകര്‍ന്നു

കണ്ണൂര്‍: കോണ്‍വെന്റ് വളപ്പില്‍ അതിക്രമിച്ചു കയറിയ സംഘം കന്യാസ്ത്രീകള്‍ക്കും അന്തേവാസികള്‍ക്കും നേരെ അസഭ്യം ചൊരിയുകയും ചാപ്പലിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തതായും പരാതി. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോത്സ്ന നല്‍കിയ പരാതിയിന്മേല്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ബുധനാഴ്ച രാത്രി രണ്ടു തവണയാണ് തളിപ്പറമ്പ് പുഷ്പഗിരി ഗാന്ധിനഗര്‍ സ്ട്രീറ്റിലെ ഫാത്തിമ മാതാ കോണ്‍വെന്റിനു നേരെ കല്ലേറുണ്ടായത്. ആദ്യത്തെ അക്രമം 9.30 നായിരുന്നു. മൂന്നു പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്. സംഘം കന്യാസ്ത്രീകള്‍ക്കും അന്തേവാസികള്‍ക്കും നേരെ അസഭ്യം ചൊരിയുകയും …

പെള്ളലേറ്റ നിലയില്‍ മൃതദേഹം കട്ടിലില്‍; കഴുത്തില്‍ കുരുക്കും; വീട്ടിലെ രണ്ട് പാചകവാതക സിലണ്ടറും തുറന്നുവിട്ട ശേഷം യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു

വീട്ടിലെ പാചകവാതക സിലണ്ടര്‍ തുറന്നുവിട്ട ശേഷം യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്‍സണ്‍ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ജോണ്‍സണെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും കുട്ടിയും വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വാതിലടച്ച് അടുക്കളയില്‍ കയറി രണ്ടു പാചകവാതക സിലണ്ടറും തുറന്നു വിട്ട ശേഷം ജോണ്‍സണ്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. വീട്ടുകാര്‍ തിരിച്ചത്തിയപ്പോഴാണ് സംഭവമറിയുന്നത്. കല്ലൂര്‍ക്കാട് നിന്ന് അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. കട്ടിലില്‍ പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ …

ബിജെപി സമ്മേളന സ്ഥലത്ത് മനഃപൂര്‍വ്വം തിക്കും തിരക്കും; മുന്‍ എം.എല്‍.എ.യെ ഉള്‍പ്പെടെ പോക്കറ്റടിച്ച സംഘം അറസ്റ്റില്‍, 1.96 ലക്ഷം പിടികൂടി

മടിക്കേരി: മൈസൂര്‍ രാജാവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ യദുവീര്‍ വൊഡയാര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതു യോഗത്തിനിടയില്‍ മുന്‍ എം.എല്‍.എയുടേതടക്കം 1.96 ലക്ഷം രൂപ പോക്കറ്റടിച്ച സംഘം അറസ്റ്റില്‍. ഷിമോഗ സ്വദേശികളായ പുട്ടരാജു എന്ന പുട്ട (39), നാഗരാജ് എന്ന കാത്തിക്കിച്ച (42), കുള്ളന്‍ രാമു(42), കെ. ഉമേശ് (36), ജയണ്ണ (53), ഭോജ എന്നഭോജം (50), മെഗണ്‍ ബ് സുജാന്‍ (48), നിതീഷ് (21) തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1.96 ലക്ഷം രൂപ, 12 മൊബൈല്‍ …

പെരുന്നാള്‍ തിരക്കിനിടയില്‍ പൊലീസിനെ കണ്ട് പരുങ്ങി നിന്നു; പരിശോധനയില്‍ പഴ്‌സിനകത്ത് മയക്കുമരുന്ന്; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: എട്ടുഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. വിദ്യാനഗര്‍, ചാല റോഡിലെ റഫീഖ് മന്‍സിലിലെ മുഹമ്മദ് റാസിഖി(29)നെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തില്‍ പെരുന്നാള്‍ തിരക്ക് ഉടലെടുത്തതിന് പിന്നാലെ പൊലീസ് പട്രോളിംഗും ജാഗ്രതയും ശക്തമായിട്ടുണ്ട്. പരിശോധനയ്ക്കിടയില്‍ പഴയ ബസ്സ്റ്റാന്റ്, നായക്സ്റോഡിന് സമീപത്ത് ഒരു കടക്കു മുന്നില്‍ നില്‍ക്കുകയായിരുന്നു മുഹമ്മദ് റാസിഖ്. ഇയാള്‍ പൊലീസിനെ കണ്ട് പരുങ്ങാന്‍ തുടങ്ങിയതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ദേഹപരിശോധന നടത്തിയപ്പോഴാണ് പഴ്സിനകത്ത് മയക്കുമരുന്നു സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ …

ഇരിങ്ങാലക്കുടയില്‍ ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; കുത്തേറ്റ് ഒരാള്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കത്തികുത്തില്‍ ഒരാള്‍ മരിച്ചു. വെളത്തൂര്‍ മനക്കൊടി സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍ അക്ഷയ് (25) ആണ് മരണപ്പെട്ടത്. സംഘര്‍ഷത്തില്‍ 5 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവ ഭാഗമായുള്ള ഏഴുമണിക്ക് നടന്ന വെടിക്കെട്ട് കഴിഞ്ഞതിന് ശേഷമാണ് സംഭവം. ഒരു സംഘം ആളുകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ആയുധങ്ങള്‍ കയ്യില്‍ കരുതിയെത്തിയവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഘര്‍ഷത്തില്‍ ആറ് പേര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ 5 പേരില്‍ 4 പേരെ തൃശ്ശൂര്‍ …

കുട്ടിയുടെ കരച്ചിൽ കേട്ട പരിസരവാസിയാണ് വീട്ടുകാരെ വിവരം അറിയിച്ചത്; 16 അടി താഴ്ച്ചയുള്ള കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

കർണാടകയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഏകദേശം 16 അടി താഴ്ചയിലാണു വീണുകിടക്കുന്നത്. തലകീഴായി കിണറിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃത‍ർ കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി കുഴൽ കിണറിൽ വീണതെന്നാണ് വിവരം. വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിൽ ഉൾപ്പെടുന്ന ലചായൻ ഗ്രാമത്തിലാണ് സംഭവം.വീടിന് സമീപം കളിക്കാനായി പോയിരുന്ന കുട്ടി കിണറിൽ വീഴുകയായിരുന്നു. പിന്നീട് കുട്ടിയുടെ കരച്ചിൽ കേട്ട പ്രദേശവാസിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. വൈകുന്നേരം 6.30ഓടെ രക്ഷാപ്രവ‍ർത്തനം തുടങ്ങി. പൊലീസ്, റവന്യൂ വകുപ്പ്, താലൂക്ക് പഞ്ചായത്ത് …

ഇന്നോവ കാറിൽ കടത്തുകയായിരുന്ന 11000 പാക്കറ്റ് പുകയില ഉത്പ്പന്നം പിടിയിൽ :നെക്രാജെ സ്വദേശികൾ അറസ്റ്റിൽ

കാസർകോട് :ഇന്നോവ കാറിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 11000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ മഞ്ചേശ്വരം എസ് ഐ സുമേഷ് രാജിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടിച്ചു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കെ എൽ 62 ഡി ആര്‍ 6828 നമ്പർ ഇന്നോവ കാറിൽ കടത്തുകയായിരുന്നു ഇത്. കാറും അതിലുണ്ടായിരുന്ന നെക്രാജെ മീത്തൽl ഹൗസിലെ lമുഹമ്മദ് സക്കീർ നെക്രാജെ അൻഷിത് മൻ സ്സിലെ അബ്ദുൽ അബ്നാസ് 29 എന്നിവരെ അറസ്റ്റ് ചെയ്തു.തലപ്പാടിയിൽ വച്ചാ ണ് ഇവരെ പിടികൂടിയത്.

ഉപ്പള ബപ്പായത്തൊട്ടിയിലെ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി ഉപേക്ഷിച്ച കേസ്; രണ്ടുപേർ പിടിയിൽ

കാസർകോട് : ഉപ്പള ബപ്പായതൊട്ടിയിലെ മുഹമ്മദ് ഫാറൂഖിനെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടു പോയി ഇരുമ്പ് വടിയും പഞ്ചും കത്തിയും ഉപയോഗിച്ച് ഗുരുതരനിലയിൽ മർദിച്ചു അവശനാക്കിയ ശേഷം തിരിച്ച് വീട്ടിൽ ഉപേക്ഷിച്ച് രക്ഷപെട്ട കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബംബ്രാണയിലെ കിരണിനെയും മറ്റൊരാളെയും ആണ് വലയിൽ ആക്കിയത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ബപ്പായത്തൊട്ടി അമാൻ മൻസിലിലെ മുഹമ്മദ് ഫാറൂഖിനെ (35) ബന്ധുവായ കടമ്പാറിലെ ഇർഷാദ് വീട്ടിൽ നിന്ന് കാറിൽ കൂട്ടിക്കൊണ്ടുപോയത്. ബംബ്രാണയിൽ വരെ പോകണം എന്ന് …

യുവാവ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

നീലേശ്വരം: യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം ഉമിച്ചി കുറ്റിയാട്ടെ ബീരന്‍, ചിരുത ദമ്പതികളുടെ മകന്‍ കെ.വി.രാജേഷ് (35 )ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ചാന്ദിനി. മക്കള്‍: യദുരാജ്, ദിയ.

സ്വത്തുതര്‍ക്കം: യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; ഭാര്യക്കും സഹോദരിക്കും ഗുരുതരം

മംഗളൂരു: സ്വത്തുതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തടയാന്‍ ചെന്ന ഭാര്യക്കും സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ രണ്ടു സഹോദരന്മാരെയും അവരുടെ മക്കളായ മൂന്നു പേരെയും പൊലീസ് അറസ്റ്റു ചെയ്തു. റായ്ച്ചൂര്‍, മാന്നി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രാമണ്ണ (26) എന്നയാളാണ് കോടാലിക്ക് ഇരയായത്. ഭാര്യ രത്തമ്മ (29), സഹോദരി എയ്യമ്മ (40)എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുടുംബത്തിലെ ഏറ്റവും ഇളയ സഹോദരനാണ് രാമണ്ണ. കുടുംബത്തിന്റെ പേരിലുള്ള 2 ഏക്കര്‍ 10 സെന്റ് സ്ഥലം …

സോഷ്യല്‍ മീഡിയവഴി പിതാവുമായി അടുപ്പം കൂടി; മറയൂരിലെ വീട്ടില്‍ താമസിക്കാനെത്തിയ ബംഗ്ലാദേശ് സ്വദേശി 14 കാരിയായ മകളെ കടത്തിക്കൊണ്ടുപോയി

14 കാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്ലാദേശ് സ്വദേശി പൊലീസിന്റെ പിടിയില്‍. ഇരുപതുകാരനായ മുഷ്താഖ് അഹമ്മദാണ് പിടിയിലായത്. മറയൂരില്‍ നിന്നാണ് ഇയാള്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടെത്തി. മറയൂരില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ മകളെയാണ് യുവാവ് തട്ടിക്കൊണ്ടുപോയത്. 2023 നവംബര്‍ 15നാണ് ടൂറിസം വിസയില്‍ യുവാവ് ഇന്ത്യയില്‍ എത്തിയത്. സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടിയുടെ അച്ഛനുമായി പരിചയത്തിലാവുകയായിരുന്നു. പിന്നീട് പ്രതി മറയൂരില്‍ എത്തുകയും ഇവര്‍ക്കൊപ്പം താമസമാവുകയുമായിരുന്നു. ഇതിനിടെ വിസ കാലാവധി കഴിഞ്ഞെങ്കിലും മടങ്ങി പോകാതെ കേരളത്തില്‍ തുടര്‍ന്നു. …