63 കാരനായ പുരോഹിതന് വധു 12 കാരി; വിവാഹം ലൈംഗിക ബന്ധത്തിന് വേണ്ടിയല്ലെന്നു പുരോഹിതന്‍; വിവാഹ വിവാദത്തില്‍ പുകഞ്ഞ് ഘാന

ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ 63 കാരനായ പുരോഹിതന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. തലസ്ഥാനമായ അക്രയിലെ നുങ്കുവ ഏരിയയിലാണ് ആത്മീയ നേതാവായ നുമോ ബോര്‍കെറ്റി ലവേ സുരു മുപ്പത്തിമൂന്നാമന്‍ 12കാരിയെ വിവാഹം കഴിച്ചത്. വലിയ ചടങ്ങില്‍ നൂറുകണക്കിനാളുകളെ സാക്ഷിയാക്കി പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം. ശനിയാഴ്ചയായിരുന്നു വിവാഹം നടന്നത്.
വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാഹം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. വിവാഹം റദ്ദാക്കി വൈദികനെതിരേ അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം, നിരവധി സമുദായ നേതാക്കള്‍ വിവാഹത്തെ ന്യായീകരിച്ച് രംഗത്തെത്തി. അതേസമയം
വിവാഹം ലൈംഗിക ബന്ധത്തിന് വേണ്ടിയല്ലെന്നും ആത്മീയ ചുമതലകളില്‍ പെണ്‍കുട്ടി സഹായിക്കുമെന്ന് കരുതിയാണെന്ന് പുരോഹിതന്റെ വക്താവ് പറഞ്ഞു. ഘാനയില്‍ വിവാഹം കഴിക്കാനുള്ള നിയമപരമായ കുറഞ്ഞ പ്രായം 18 വയസാണ്. ആചാരങ്ങളും പാരമ്പര്യങ്ങളും പാലിക്കുന്നതില്‍ തെറ്റില്ലെന്നും പുരോഹിതന്റെ ഭാര്യയെന്ന നിലയില്‍ പെണ്‍കുട്ടിയുടെ പങ്ക് തികച്ചും പാരമ്പര്യമായ ആചാരവുമാണെന്നും വാദമുയര്‍ന്നു. വിവാഹത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ പെണ്‍കുട്ടിയെയും അമ്മയെയും പൊലീസ് സംരക്ഷണയില്‍ ആക്കി. വിവാഹം ബന്ധം വേര്‍പെടുത്തി പുരോഹിതനെതിരെ അന്വേഷണം നടത്താന്‍ ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം വിവാദ വിവാഹത്തെക്കുറിച്ച് ഘാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page