വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; രക്ഷപ്പെട്ടോടിയ 54കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: പന്ത്രണ്ടു കാരിയെ കയറിപ്പിടിച്ച 54 കാരന്‍ പോക്സോ പ്രകാരം അറസ്റ്റില്‍. എരുവേശി, മണ്ണക്കുണ്ട് സ്വദേശി ബിജു സകറിയയെ ആണ് കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്പേരിയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ബിജു സകറിയ. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് അതു വഴി കടന്നു പോവുകയായിരുന്നു പ്രതി. പെണ്‍കുട്ടി തനിച്ച് നില്‍ക്കുന്നത് കണ്ട ബിജു സകറിയ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറിപ്പിടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടി നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page