ആഭരണങ്ങളൊന്നും കിട്ടിയില്ല; വീടിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടിച്ചത് ജനലുകളും വാതിലുകളും; രണ്ട് മോഷ്ടാക്കള്‍ പിടിയില്‍

പണവും സ്വര്‍ണാഭരങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് കള്ളന്മാര്‍ മോഷ്ടിച്ചത് വീട്ടിലെ വാതിലുകളും ജനലുകളും. ബഡഗ എടപ്പടവ് തിപ്ലേബെട്ടു സ്വദേശി കെ യുവരാജ് ആചാര്യയുടെ വീട്ടില്‍ നിന്ന് 1.4 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പ്രതികളെ ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തു.ബഡഗ എടപ്പടവിലെ ഉര്‍ക്കിബെട്ടു ജ്വാര മാനെയില്‍ താമസിക്കുന്ന രവി ഷെട്ടി (55), മൂഡ്ബിദ്രിയിലെ തോഡര്‍ ഗ്രാമത്തിലെ കല്ലസങ്കയില്‍ താമസിക്കുന്ന ശിവപ്രസാദ് ഷെട്ടി (29) എന്നിവരാണ് പിടിയിലായത്.ഏപ്രില്‍ മൂന്നിനാണ് വീട്ടില്‍ കവര്‍ച്ച നടന്നത്. വീടിന്റെ പൂട്ട് …

ഷാര്‍ജയിലെ താമസ സമുച്ചയത്തില്‍ വന്‍ തീപിടിത്തം; അഞ്ചു മരണം; 17 പേര്‍ ഗുരുതര നിലയില്‍

ഷാര്‍ജ അല്‍നഹ്ദയിലെ താമസ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 5 പേര്‍ മരിച്ചു. 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച്ച രാത്രിയാണ് 38 നിലയിലുള്ള സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. കെട്ടിട സമുച്ചയത്തിന്റെ 18, 26 നിലകളിലെ ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമീക വിവരം. കെട്ടിടത്തിലെ മറ്റു നിലകളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 18 കുട്ടികള്‍ ഉള്‍പ്പെടെ 156 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. അഗ്നിബാധയുണ്ടായ ഉടനെ താമസക്കാരില്‍ പലരും …

സൂക്ഷ്മ പരിശോധനയിൽ രണ്ട് പത്രിക തള്ളി; കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സര രംഗത്ത് ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍

കാസര്‍കോട് : കാസർകോട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി.13 സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് പരിശോധിച്ചത്. അതില്‍ രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍ മതിയായ രേഖകള്‍ ഹാജരാക്കത്തതിനാല്‍ തള്ളി. ബാലകൃഷ്ണന്‍ ചേമഞ്ചേരി (സ്വതന്ത്രന്‍) വി.രാജേന്ദ്രന്‍ (സ്വതന്ത്രന്‍) എന്നിവരുടെ നാമനിര്‍ദ്ദേശപത്രികകളാണ് തള്ളിയത്. സി.എച്ച്കുഞ്ഞമ്പു (സി.പി.ഐ എം) എ.വേലായുധന്‍ (ബി.ജെ.പി ) എന്നിവരുടെ നാമ നിര്‍ദ്ദേശപത്രികകള്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ അംഗീകരിച്ചതിനാല്‍ പരിശോധിച്ച് തള്ളി. വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടത്തിയത്.എം.എല്‍.അശ്വിനി (ഭാരതീയ ജനത …

നാലുമാസം പ്രായമുള്ള കുഞ്ഞുമകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മാതാവ് തൂങ്ങിമരിച്ചു; സംഭവം കാസര്‍കോട് ആദൂരില്‍!

കാസര്‍കോട്: ആദൂരില്‍ നാലുമാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ചു. ആദൂര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു(28) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. ബിന്ദുവും മക്കളും ഇടുക്കിയിലുള്ള ഭര്‍ത്താവ് ശരത്തിന്റെ വീട്ടിലായിരുന്നു. ഇടുക്കിയില്‍ ബിന്ദുവിനും കുട്ടികള്‍ക്കും ബുദ്ധിമുട്ടും പ്രശ്‌നങ്ങളുമുണ്ടെന്ന് ആദൂരിലുള്ള പിതാവ് രാമനെ അറിയിക്കുകയായിരുന്നുവത്രേ. മകളുടെ വേവലാതി കേട്ട് ഇടുക്കിയിലെത്തിയ രാമന്‍ മകളെയും മകളുടെ നാലുവയസുള്ള മകനെയും നാലുമാസം പ്രായമുള്ള കൊച്ചുമകളെയും കൂട്ടി ആദൂരിലെ വീട്ടിലെത്തുകയായിരുന്നു. ഇവര്‍ ആദൂരിലെ പിതാവിന്റെ …

കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരകുട്ടിയും കടവില്‍ മുങ്ങി മരിച്ചു

മൂവാറ്റുപുഴ രണ്ടാര്‍ കരയില്‍ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരകുട്ടിയും മുങ്ങി മരിച്ചു. കിഴക്കേ കുടിയില്‍ ആമിന, ഇവരുടെ പേരക്കുട്ടി ഫര്‍ഹാ ഫാത്തിമ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച 11 മണിയോടെ രണ്ടാര്‍ കരയിലെ നെടിയന്‍കാല കടവിലാണ് അപകടമുണ്ടായത്. പേരകുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിപ്പോകുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആമിനയും അപകടത്തില്‍പ്പെട്ടത്. സമീപത്തുണ്ടായിരുന്ന സ്ത്രീകളാണ് പരിസരത്ത് പെയിന്റിങ് ജോലയില്‍ ഏര്‍പ്പെട്ടിരുന്ന യുവാക്കളെ വിവരം അറിയിച്ചത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീടാണ് …

അടുത്ത അഞ്ചുദിവസം ഏഴു ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യത; കൊല്ലത്തും പാലക്കാടും ചൂട് 40 ഡിഗ്രി വരെ ഉയരും

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വേനല്‍മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളില്‍ നേരിയ തോതില്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്നും നാളെയും നേരിയ മഴ ലഭിക്കും. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ഏഴിനും എട്ടിനും മഴ ലഭിക്കും. ഒന്‍പതിന് കേരളത്തിലുടനീളം മഴ ലഭിക്കുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു.അതിനിടെ, സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പും …

റംസാന്‍: അവസാന വെള്ളിയില്‍ പള്ളികള്‍ നിറഞ്ഞു കവിഞ്ഞു

കാസര്‍കോട്: ഇന്ന് റംസാനിലെ അവസാനത്തെ വെള്ളി. വിശ്വാസികള്‍ക്ക് ഏറ്റവും പുണ്യമേറിയ ദിനമാണ് വെള്ളി. അത് റമസാനിലേതാകുമ്പോള്‍ പുണ്യം ഇരട്ടിയാകും. വ്രതമാസം അവസാനിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പാപമോചന പ്രാര്‍ഥനയിലാകും വിശ്വാസികള്‍. ആയിരം മാസത്തേക്കാള്‍ പുണ്യമേറിയ ലൈലത്തുര്‍ ഖദര്‍ പ്രതീക്ഷിക്കുന്ന 27ാം രാവ് നാളെയാണ്. വ്രതമാസം നരകമോചനത്തിന്റെയും സ്വര്‍ഗപ്രവേശനത്തിന്റെയും കാലമായാണ് മുഹമ്മദ് നബി (സ) പരിചയപ്പെടുത്തുന്നത്. അവസാന വെള്ളിയാഴ്ച പള്ളികളില്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞു. വ്രതാനുഷ്ഠാനവും സല്‍കര്‍മവും കൊണ്ട് സമ്പന്നമാക്കിയതിന്റെ ചാരിതാര്‍ഥ്യത്തിലാകും വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ സ്വാഗതം …

ഭര്‍ത്താവിനേം വേണം, കാമുകനേം വേണം; ട്രാന്‍സ്ഫോര്‍മറില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ച് യുവതി

വിചിത്രമായ ആവശ്യവുമായി ട്രാന്‍സ്ഫോര്‍മറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി ഭര്‍തൃമതിയായ യുവതി. ലക്നൗവിലെ 34 കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന് മക്കളുടെ മാതാവാണ് യുവതി. യുവതിയും അയല്‍വാസിയായ യുവാവും തമ്മില്‍ ഏഴു വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാര്യം കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് അറിഞ്ഞത്. ഇതേ കുറിച്ച് ഭര്‍ത്താവ് ചോദിച്ചപ്പോള്‍ യുവതി കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്നു ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഒടുവില്‍ ഭര്‍ത്താവ് വീടുവിട്ടിറങ്ങുകയും ചെയ്തു. അതിന് ശേഷം ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് യുവതി …

മലബാര്‍ ദേവസ്വം ബോര്‍ഡ് നിലപാട്: ആരിക്കാടി പാറ ശ്രീഭഗവതി ആലി ചാമുണ്ഡി ക്ഷേത്രം ഉത്സവം വിവാദത്തില്‍

കാസര്‍കോട്: ജില്ലയിലെ പ്രശസ്ത ക്ഷേത്രമായ കുമ്പള ആരിക്കാടി പാറ ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവം വിവാദത്തിലേക്ക്. ക്ഷേത്ര ഉത്സവത്തിന് ഭണ്ടാര ക്ഷേത്രത്തില്‍ നിന്ന് ഭണ്ടാരം ക്ഷേത്രത്തിലേക്ക് കൊണ്ടുവരേണ്ടെന്നും ക്ഷേത്രത്തിനു വേണ്ട ഭണ്ടാരം ക്ഷേത്രം ഉണ്ടാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് ഭണ്ടാര വീട്ടിലേക്ക് കത്തയച്ചിരുന്നു 2023 മാര്‍ച്ച് 26നായിരുന്നു ഇത്. അക്കൊല്ലം കളിയാട്ട മഹോത്സവത്തിന് ഭണ്ടാര ക്ഷേത്രത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ഭണ്ടാരം കൊണ്ടുപോയതുമില്ല. 1800 വര്‍ഷമായി പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളോടെ നടത്തിയിരുന്ന കളിയാട്ടം അക്കൊല്ലം ഭണ്ടാരം എഴുന്നള്ളിപ്പില്ലാതെ ആയിരുന്നു …

അബുദാബിയിലെ ലുലുമാളില്‍ നിന്ന് ഒന്നരക്കോടി രൂപയുമായി മുങ്ങി; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

അബുദാബി: അബുദാബിയിലെ ലുലുമാളില്‍ നിന്ന് ഒന്നരക്കോടി രൂപയുമായി മുങ്ങിയ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. അബുദാബി ഖലീദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ക്യാഷ് ഓഫീസര്‍ ഇന്‍ചാര്‍ജ് കണ്ണൂര്‍, കമ്പില്‍, നാറാത്ത് സുഹ്റ മന്‍സിലില്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസാ(38)ണ് അബുദാബി പൊലീസിന്റെ പിടിയിലായത്.മാര്‍ച്ച് 25ന് ഉച്ചക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന മുഹമ്മദ് നിയാസ് എത്തിയിരുന്നില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറു ലക്ഷം ദിര്‍ഹത്തിന്റെ കുറവ് …

കൊവിഡിനെക്കാള്‍ 100 മടങ്ങ് അപകടകാരി; എച്ച് 5 എന്‍ 1 ലോകനാശത്തിന് കാരണമാകുമോ?

ന്യൂയോര്‍ക്ക്: യു.എസില്‍ മിഷിഗണിലും ടെക്‌സാസിലും പടരുന്ന പക്ഷിപ്പനിയില്‍ ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞര്‍. പക്ഷിപ്പനി പടര്‍ന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ബാധയേറ്റിരുന്നു. ഇതോടെ ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ), രോഗകാരിയായ എച്ച്5 എന്‍1 വൈറസിനെ പഠനവിധേയമാക്കി. ഉയര്‍ന്ന മരണനിരക്കിന് കാരണമാകുന്ന എച്ച്5എന്‍1 വൈറസ്, കോവിഡ്-19 വൈറസിനേക്കാള്‍ നൂറുമടങ്ങ് അപകടകാരിയെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയത്. പക്ഷിപ്പനി ബാധിക്കുന്നതില്‍ പകുതിപേരും മരിക്കുന്നതായാണ് 2003 മുതലുള്ള ഡബ്ലു.എച്ച്.ഒ. കണക്കുകള്‍ സൂചിപ്പിക്കുന്നത്.മനുഷ്യന്‍ അടക്കമുള്ള സസ്തനികളിലേക്ക് വേഗത്തില്‍ പകരാന്‍ സാധ്യതയുള്ള വൈറസാണ് എച്ച്5എന്‍1 എന്ന് പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ പക്ഷിപ്പനി …

മരുഭൂമിയിലെ മണലാരണ്യങ്ങളില്‍ കൃഷിയില്‍ ആനന്ദം കണ്ടെത്തി കാസര്‍കോട് സ്വദേശി

കാസര്‍കോട്: പ്രവാസ ജീവിതത്തെ ഒഴിവുസമയങ്ങളില്‍ കൃഷിയില്‍ ആനന്ദം കണ്ടെത്തി കാസര്‍കോട്പുതിയകണ്ടം കാല്‍ച്ചാമരം താമസിക്കുന്ന രാജു കരിപ്പാടക്കന്‍. കഴിഞ്ഞ 28 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന രാജു മണലാരണ്യങ്ങളില്‍ കഴിഞ്ഞ പത്തുമാസത്തിനിടെ വിളയിച്ചത് നമ്മുടെ നാട്ടിലെ പാടങ്ങളിലെ പച്ചക്കറി ഇനങ്ങളായ വെണ്ട, ചീര, കയിപ്പ, തക്കാളിയും പഴ വര്‍ഗത്തില്‍പ്പെട്ട തണ്ണിമത്തന്‍, പപ്പായ തുടങ്ങിയവയാണ്. ഇപ്പോള്‍ റൂമില്‍ സ്വന്തമായി പാചകം ചെയ്യുന്ന ഭക്ഷണങ്ങള്‍ സ്വന്തം വിളയിച്ച പച്ചക്കറികറികള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഷാര്‍ജയിലെ തിരക്കുപിടിച്ച ജീവിതത്തിലെ ഒഴിവുവേളയിലാണ് കൃഷി ചെയ്യുന്നത്. ഷാര്‍ജയിലെ …

ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; പാനൂരില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: പാനൂരില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റ ഒരാള്‍ മരിച്ചു. സിപിഎം പ്രവര്‍ത്തകനായ പുത്തൂര്‍ സ്വദേശി ഷെറിന്‍(26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്‌ഫോടനത്തില്‍ മുളിയാത്തോട് സ്വദേശി വിനീഷി(24)നും പരിക്കേറ്റിരുന്നു. ഷെറിന്റെ മുഖത്താണ് പരിക്കേറ്റത്. വിനീഷിന്റെ നിലയും ഗുരുതരമാണ്. വിനീഷ് പാനൂരിലെ പ്രാദേശിക സിപിഎം നേതാവിന്റെ മകനാണ്. വ്യാഴാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് പൊട്ടിത്തെറി നടന്നത്. സ്ഫോടനത്തില്‍ വിനീഷിന്റെ ഇരു കൈപ്പത്തിയും …

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് ഒടിഞ്ഞ് വീണു; പ്രസംഗം തടസപ്പെട്ടു

മൈക്ക് ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം തടസപ്പെട്ടു. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ തലയോലപ്പറമ്പിലെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം നേരം തടസപ്പെട്ടു. പിന്നീട് മൈക്ക് നന്നാക്കിയ ശേഷം മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.

കഞ്ചാവും കത്തിയും; നാട്ടുകാര്‍ ഭീഷണിയില്‍; ഷിറിയയില്‍ മണലൂറ്റല്‍ വ്യാപകം

കാസര്‍കോട്: പൂഴികടത്തിന് പുഴയിലെ പൂഴി മതിയാവാതായതോടെ ഷിറിയ കടല്‍ത്തീരത്തും മണലൂറ്റല്‍ വ്യാപകമായിരിക്കുന്നു. ഷിറിയ ഒളയം അടുക്ക വീരനഗര്‍ എന്നിവിടങ്ങളിലെ 13 അനധികൃത കടവുകളില്‍ നിന്നും കടല്‍ത്തീരത്തു നിന്നും അനധികൃതമായി ശേഖരിക്കുന്ന പൂഴി ടിപ്പറില്‍ കയറ്റി ഇച്ചിലങ്കോട് ഒളാക്ക് റോഡിലെ ഒഴിഞ്ഞ പറമ്പില്‍ കൂട്ടയിടുന്നു. ശേഷം രാത്രികാലങ്ങളില്‍ ടോറസ് ലോറികളില്‍ മലപ്പുറം കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ്. പൂഴി കടത്തുമായി ബന്ധപ്പെട്ടവരെ നാട്ടുകാര്‍ക്ക് അറിയാമെങ്കിലും അവരെക്കുറിച്ച് അധികൃതരോട് പറയാന്‍ എല്ലാവരും ഭയക്കുന്നു. മണല്‍ മാഫിയയുടെ പ്രത്യേക അധോലോക സംഘം …

സ്ത്രീ സൗഹൃദങ്ങള്‍ അന്നും ഇന്നും

കൂക്കാനം റഹ്‌മാന്‍ ഇന്നു 74 ല്‍ എത്തിയ ഞാന്‍ 14 കാരനായിരുന്നപ്പോള്‍ മുതല്‍ ഉണ്ടായ സ്ത്രീ സൗഹൃദങ്ങളെ ഓര്‍ക്കുകയാണ്. എന്റെ താല്‍പര്യം പ്രായത്തില്‍ എന്റെ റേഞ്ചില്‍ വരുന്ന വ്യക്തികള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും അവ ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ എന്നറിയാനുമാണ്. പ്രതികരണം ചിത്രങ്ങളിലല്ലാതെ അക്ഷരങ്ങളിലാവണമെന്നും ആഗ്രഹമുണ്ട്. സ്ത്രീ സൗഹൃദങ്ങളെ കുറിച്ചു പറയാന്‍ ഭയമോ അന്തസ്സ് കുറവോ തോന്നുന്നെങ്കില്‍ അതും തുറന്നു പറയാമല്ലോ?ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ 14 വയസ്സുകാരനായിരുന്നു. 1964 ല്‍ ഉടലെടുത്ത പെണ്‍ സൗഹൃദത്തെക്കുറിച്ചാണ് ആദ്യം …

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു; ഗര്‍ഭിണി ആശുപത്രി കവാടത്തില്‍ പ്രസവിച്ചു; ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണി ആശുപത്രി കവാടത്തില്‍ പ്രസവിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് രാജസ്ഥാന്‍ സര്‍ക്കാര്‍. വിവേകശൂന്യമായി പെരുമാറിയെന്നും ഗുരുതരമായ അശ്രദ്ധ വരുത്തിയെന്നും ചൂണ്ടിക്കാണിച്ച് മൂന്നു ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. റസിഡന്റ് ഡോക്ടര്‍മാരായ കുസുംസൈനി, നേഹ രജാവത്ത്, മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി.ജയ്പൂര്‍ കാണ്‍വടിയ ആശുപത്രിയില്‍ ബുധനാഴ്ചയാണു സംഭവം. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ ഗര്‍ഭിണിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. തുടര്‍ന്നു യുവതി ആംബുലന്‍സ് സൗകര്യം ആവശ്യപ്പെട്ടെങ്കിലും അതും നിഷേധിക്കപ്പെട്ടു. ഇവരെ സഹായിക്കാന്‍ ആശുപത്രി …

കാസര്‍കോട്ട് തീപാറും മത്സരം; എം.വി ബാലകൃഷ്ണന് രണ്ട് അപരന്മാര്‍

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ തീപാറും മത്സരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കുന്നതിനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് സിപിഎമ്മും ഇടതുമുന്നണിയും. സ്ഥാനാര്‍ത്ഥി പര്യടനം തുടരുന്നതിനിടയില്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ കുടുംബയോഗങ്ങളും മറ്റും വിളിച്ച് ചേര്‍ത്ത് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാണ്. കാലങ്ങള്‍ക്ക് ശേഷം കൈവന്ന വിജയം ഇത്തവണയും ആവര്‍ത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉണ്ണിത്താന്‍ മുന്‍തൂക്കം നല്‍കുന്നത്. കരുത്തു തെളിയിക്കാനുള്ള …