കാസർകോട് ലോക്സഭാ മണ്ഡലത്തിൽ 13 സ്ഥാനാർത്ഥികൾ പത്രിക നൽകി; സൂക്ഷ്മ പരിശോധന നാളെ

കാസർകോട് : നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചപ്പോള്‍ 13 സ്ഥാനാര്‍ത്ഥികളാണ് കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ പത്രിക നല്‍കിയത്. സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാം. എം.എല്‍.അശ്വിനി (ഭാരതീയ ജനതാ പാര്‍ട്ടി), എം.വി.ബാലകൃഷ്ണന്‍ ( സിപിഐ എം ), രാജ്മോഹന്‍ ഉണ്ണിത്താന്‍ ( ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ), എം.സുകുമാരി (ബഹുജന്‍ സമാജ് പാര്‍ട്ടി ), എ.വേലായുധന്‍ (ഭാരതീയ ജനതാ പാര്‍ട്ടി) സി.എച്ച്.കുഞ്ഞമ്പു (സിപിഐ എം ), കെ.മനോഹരന്‍ ( സ്വതന്ത്രന്‍ ), വി.രാജേന്ദ്രന്‍ ( സ്വതന്ത്രന്‍ ), ടി.അനീഷ് കുമാര്‍ (സ്വതന്ത്രന്‍), കേശവ നായ്ക് (സ്വതന്ത്രന്‍), ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി (സ്വതന്ത്രന്‍), എന്‍.ബാലകൃഷ്ണന്‍ (സ്വതന്ത്രന്‍), കെ.ആര്‍.രാജേശ്വരി ( സ്വതന്ത്ര) എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കാസര്‍കോട് മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ കെ.ഇമ്പശേഖര്‍, സ്പെസിഫൈഡ് എ.ആര്‍.ഒ ഡെപ്യുട്ടി കളക്ടര്‍ (ആര്‍.ആര്‍) പി.ഷാജു എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page