ആശ്വാസം; 18 മണിക്കൂര്‍ നീണ്ട പരിശ്രമം; കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി

കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരനെ 18 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തി. സാത്വിക് മുജഗൊണ്ട എന്ന രണ്ടുവയുകാരനാണ് പുനര്‍ജന്മം ലഭിച്ചത്. എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് കുഴല്‍ക്കിണറിന് സമാന്തരമായി 21 അടി താഴ്ചയുള്ള കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയെ പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് ഇപ്പോഴും അറിവായിട്ടില്ല. ഓക്‌സിജനുമായി ഒരു മെഡിക്കല്‍ സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കുത്തിവയ്പ്പുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര പ്രഥമ ശുശ്രൂഷാ മരുന്ന് തയ്യാറാക്കി വച്ചിട്ടുണ്ട്. കുട്ടിയെ രക്ഷപ്പെടുത്തിയ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സും സജ്ജീകരിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരം 6 മണിയോടെ വിജയപുര ജില്ലയില്‍ ഇന്‍ഡി താലൂക്കിലെ ലച്ചായന്‍ ഗ്രാമത്തില്‍ കളിക്കുന്നതിനിടെയാണ് സാത്വിക് മുജഗൊണ്ട എന്ന കുട്ടി 16 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. കുഴല്‍ക്കിണറ്റില്‍ നിന്ന് കുട്ടിയുടെ ശബ്ദം കേട്ട പരിസരവാസിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് 6.30 ഓടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍, പൊലീസ്, കുഴല്‍ക്കിണര്‍ കുഴിക്കല്‍ വിദഗ്ധര്‍ എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page