കണ്ണപുരം വാഹനാപകടം; മരണപ്പെട്ട മുതഅല്ലിം വിദ്യാര്‍ത്ഥിക്ക് നാടിന്റെ യാത്രാമൊഴി

കാസര്‍കോട്: കണ്ണൂര്‍, കണ്ണപുരം റെയില്‍വെ സ്റ്റേഷന് സമീപത്ത് വ്യാഴാഴ്ച രാവിലെ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മുതഅല്ലിം വിദ്യാര്‍ത്ഥിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പുത്തിഗെ, കട്ടത്തടുക്കയിലെ അറന്തോട്, മുഹമ്മദ് ഹാജിയുടെ മകന്‍ അബൂബക്കര്‍ സിദ്ദിഖ് (20) ആണ് മരിച്ചത്. സഹയാത്രികനായിരുന്ന മലപ്പുറം കോട്ടക്കല്‍ സ്വദേശി മുഹമ്മദ് അന്‍സാര്‍ (20) സാരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അബൂബക്കര്‍ സിദ്ദിഖ് അപകടസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ചു. മൃതദേഹത്തില്‍ നൂറു കണക്കിന് ആള്‍ക്കാര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കനെത്തി. ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ മുഹിമ്മാത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page