കളിയും ചിരിയുമായി ‘പയസ്വിനി കളിപ്പന്തല്‍ അറിവിന്‍ പത്തായം’

അബുദാബി: പയസ്വിനി അബുദാബിയുടെ ബാലവേദിയായ കളിപ്പന്തലിന്റെ അറിവിന്‍ പത്തായം സീസണ്‍ ശ്രദ്ധേയമായി. നാല്, വ്യത്യസ്ത വിഷയങ്ങളിലുള്ള സെഷനുകള്‍, കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍, ക്യാമ്പ് ഫയര്‍ തുടങ്ങിയവ നടന്നു. ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ നിന്ന് മാറി അബുദാബി അല്‍ കതീമിനടുത്തുള്ള ഐബിസ് ഫാമില്‍ വെച്ചാണ് പരിപാടി നടത്തിയത്. പരിശീലകരായ ദിവാകരന്‍ കുറ്റിക്കോല്‍ പാട്ടും കളിയും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയും, സതീഷ് കാവിലകത്ത് കോഫീ പൗഡര്‍ പെയിന്റിംഗിലും, സുനില്‍ ഇ. പി. ശാസ്ത്ര പരീക്ഷണങ്ങളെ അധികരിച്ചും സെഷനുകള്‍ കൈകാര്യം ചെയ്തു. ക്യാമ്പിന്റെ അവസാനം ക്യാമ്പ് ഫയറിന്റെ തനതുരീതിയില്‍ തയ്യാറാക്കിയ തീയും വാദ്യസമേതം അവതരിപ്പിച്ച നാടന്‍പാട്ടുകളും നൃത്തങ്ങളും ഗാനങ്ങളും പരിപാടിയെ കൂടുതല്‍ മികവുറ്റതാക്കി. ഉദ്ഘാടന ചടങ്ങുകള്‍ക്ക് കളിപ്പന്തല്‍ കോര്‍ഡിനേറ്റര്‍ സ്മിത രഞ്ജിത്ത് നേതൃത്വം നല്‍കി. സെക്രട്ടറി ദേവനന്ദ ഉമേഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അനാമിക സുരേഷ് ക്യാമ്പിനെ പറ്റിയുള്ള വിശദ വിവരങ്ങള്‍ നല്‍കി. പയസ്വിനി രക്ഷാധികാരി ടി. വി. സുരേഷ് കുമാര്‍, പ്രസിഡന്റ് ഉമേഷ് കാഞ്ഞങ്ങാട് എന്നിവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ അക്ഷജ് സുഭാഷ് നന്ദി രേഖപ്പെടുത്തി. അനന്യ സുനില്‍ പ്രാര്‍ത്ഥന ഗാനം ആലപിച്ചു. സമാപന ചടങ്ങില്‍ പയസ്വിനി മുന്‍ രക്ഷാധികാരി ജയകുമാര്‍ പെരിയ, സെക്രട്ടറി രാധാകൃഷ്ണന്‍ ചെര്‍ക്കള, ത്യാഗരാജന്‍ എന്നിവര്‍ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page