നീലേശ്വരത്ത് ക്ഷേത്രോല്‍സവത്തില്‍ അന്നദാനം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ; 40 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി

കാസര്‍കോട്: നീലേശ്വരം പാലായിയില്‍ നിരവധി പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റു. പാലായിയിലെ തറവാട്ടില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ അന്നദാനത്തില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേറ്റ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 40 ഓളം പേര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വിവരത്തെ തുടര്‍ന്ന് നഗരസഭാ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ അന്നദാനത്തില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ഛര്‍ദിയും വയറു വേദനയും വയറിളക്കവുമായി വ്യാഴാഴ്ച രാവിലെ മുതല്‍ ആളുകള്‍ ആശുപത്രിയിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നവരില്‍ ഏറെയും കുട്ടികളും സ്ത്രീകളുമാണ്. ആരോഗ്യവകുപ്പ് അധികൃതരുടെ വിവരത്തെ തുടര്‍ന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ഭക്ഷണ സാംപിളുകള്‍ ശേഖരിക്കും. അതേസമയം ഭക്ഷ്യവിഷബാധയില്‍ ആശങ്കവേണ്ടെന്നും ആര്‍ക്കും ഗുരുതരമല്ലെന്നും പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും നീലേശ്വരം താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.എം.ടി.മനോജ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page