എലികള്‍ക്കുമുണ്ടൊരു ദിനം; അറിയാമോ?

ഏപ്രില്‍ 4 അന്താരാഷ്ട്ര എലി ദിനമാണ്. അന്താരാഷ്ട്ര ക്യാരറ്റ് ദിനവും ജീവകം സി ദിനവും ഇന്ന് തന്നെ.
എവിടെയൊക്കെ എലികളുണ്ട്? മനുഷ്യര്‍ എവിടെയൊക്കെ ഉണ്ടോ അവിടെ എലികളും ഉണ്ടാകാറുണ്ടെന്നാണ് പൊതുവെ പറയാറ്. ലോകത്തിലാകെ 4000 ല്‍പ്പരം ഇനങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. വളരെ വേഗത്തില്‍ പെറ്റു പെരുകുന്ന ഒരു വന്യജീവിയാണ് എലി. വംശനാശഭീഷണി ഇതുവരെയില്ലാത്ത ഒരു ജീവിയാണിത്. അതിനാല്‍ എലികളെ രാജ്യത്ത് വംശനാശ ഭീഷണിയിലുള്ള, സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ പൊതുവേ നാല് ഇനം എലികള്‍ ഉണ്ടെന്നാണ് കണക്ക്. ലോകത്ത് ആകെ കണ്ടുവരുന്ന വിവിധ ഇനം സസ്തനികളില്‍ ആറിലൊരു ഭാഗം എലികളാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സസ്തനികളില്‍ കരണ്ടു തീനി വിഭാഗത്തില്‍ റോധന്‍ഷ്യാ വര്‍ഗത്തിലെ കുടുംബക്കാരായ റാറ്റന്‍ വിഭാഗത്തിലാണ് എലികളെ ശാസ്ത്രീയമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏതു പരിസ്ഥിതിയിലും പെറ്റു പെരുകുകയും അതിജീവന സ്വഭാവം കാണിക്കുന്നവരുമാണ് എലികള്‍. ഒരു പെണ്‍ എലി ഒരു വര്‍ഷം 100 എലികളെയെങ്കിലും പ്രസവിക്കുമെന്നാണ് കണക്ക്. പുലിയെപ്പോലെ വന്നപ്പോള്‍ എലിയായിപ്പോയി എന്നത് മലയാളത്തിലെ പ്രധാന പഴമൊഴികളിലൊന്നാണ്. മല എലിയെ പെറ്റുവെന്നും എലിയെത്ര കരഞ്ഞാലും പൂച്ച വിടുമോ, എലിക്കുഞ്ഞുങ്ങളെ നെല്ലു കൊറിക്കാന്‍ പഠിപ്പിക്കണോയെന്നിവയൊക്കെ മലയാളത്തില്‍ എലിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page