പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം; സിപിഎം നേതാവിന്റെ മകന്‍ ഉള്‍പ്പെടെ 2 പേര്‍ക്ക് ഗുരുതരം

കണ്ണൂര്‍: നാടും നഗരവും തെരഞ്ഞെടുപ്പ് പ്രചരണ ചൂടിലമര്‍ന്നു തുടങ്ങിയതിന് പിന്നാലെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തില്‍ സ്ഫോടനം. സിപിഎം പ്രാദേശിക നേതാവിന്റെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂളിയത്തോട്, വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്ഫോടനം. ആള്‍താമസമില്ലാത്ത കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് സ്ഫോടനം നടന്നത്. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയവരാണ് വിനീഷ് (24), ഷെറിന്‍ (22) എന്നിവരെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇരുവരെയും കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. ഇരുവരും അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞ് പാനൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി അന്വേഷണമാരംഭിച്ചു. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page