ആദ്യ ഓട്ടം അന്ത്യയാത്രയായി; ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

പയ്യനാട് ചോലക്കല്‍ അത്താണിയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി ഭവനംപറമ്പിലെ പൊട്ടന്‍ചിറ മുഹമ്മദ് റഫീഖാണ് (36) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെയാണ് പയ്യനാട് ചോലക്കല്‍ അത്താണിയില്‍ വച്ചാണ് അപകടം. മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന കരുവാരക്കുണ്ട് പാലിയേറ്റിവ് കെയറിന്റെ ആംബുലന്‍സ്. മഞ്ചേരിയില്‍നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ റഫീഖിനെ ഉടന്‍ പുറത്തെടുത്ത് മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കരുവാരക്കുണ്ട് പുന്നക്കാടിലെ ഓട്ടോ ഡ്രൈവറായിരുന്നു റഫീഖ്. വ്യാഴാഴ്ചയാണ് പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സില്‍ ഡ്രൈവറായി ജോലിക്കു കയറിയത്. ആദ്യ ഓട്ടത്തിനിടെയാണ് അപകടം. പിതാവ്: സുലൈമാന്‍. മാതാവ്: സുബൈദ. ഭാര്യ: സഹ്ല. മകള്‍: റിദ ഫാത്തിമ. സഹോദരങ്ങള്‍: റിയാസ്, റംസീന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page