തിമിരി സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍, വ്യാജ സ്വര്‍ണ്ണവുമായി യുവാവ് എത്തിയത് ഇടപാട് സമയം തീരുന്നതിന് തൊട്ടു മുമ്പ്

കാസര്‍കോട്: ചെറുവത്തൂര്‍, ഞാണങ്കൈയില്‍ പ്രവര്‍ത്തിക്കുന്ന തിമിരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് രണ്ടു ലക്ഷം രൂപ തട്ടാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍. ചീമേനി, പെട്ടിക്കുണ്ടിലെ രാജേഷ് (36), കാക്കടവ് സ്വദേശിയും പെട്ടിക്കുണ്ടില്‍ താമസക്കാരനുമായ അഷ്‌റഫ് (36) എന്നിവരെയാണ് ചീമേനി പൊലീസ് അറസ്റ്റു ചെയ്തത്.ശനിയാഴ്ചയാണ് സംഭവം. ബാങ്കിന്റെ ഇടപാട് സമയം തീരാന്‍ മിനുറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നാലു വളകളുമായിട്ടാണ് രാജേഷ് ബാങ്കിലെത്തിയത്. രണ്ടും ലക്ഷം രൂപയാണ് വായ്പയായി ആവശ്യപ്പെട്ടത്. പണയ നടപടികളുടെ ഭാഗമായി സ്വര്‍ണ്ണം …

പിതാവിന്റെയും സഹോദരന്റെയും മുന്നില്‍ വച്ച് 17കാരന്‍ അമ്മയെ വെടിവച്ചു കൊലപ്പെടുത്തി

പി പി ചെറിയാന്‍ ചിക്കാഗോ: പിതാവിന്റെയും 7 വയസ്സുള്ള സഹോദരന്റെയും മുന്നില്‍വെച്ച് മകന്‍ മാതാവിനെ വെടിവച്ചുകൊന്നു. തലയ്ക്ക് നാല് തവണ വെടിവെച്ചുവെന്നാരോപിച്ചാണ് ഡേവിയന്‍ പ്രിയറിനെ അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ശനിയാഴ്ച കോടതിയില്‍ പറഞ്ഞു.നഗരത്തിലെ സൗത്ത് ഷോര്‍ പരിസരത്ത് വച്ചാണ് കൗമാരക്കാരനായ മകന്‍ ഡേവിയന്‍ പ്രിയര്‍ മാതാവ് ടാറ്റനിഷ ജാക്സണെ വെടിവച്ചു കൊലപ്പെടുത്തിയത്. കൗമാരക്കാരന്റെ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചുവെന്ന് ചിക്കാഗോ പോലീസ് അറിയിച്ചു.ഏകദേശം 3:55 ന് സൗത്ത് കോര്‍ണെല്‍ അവന്യൂവിലെ 6800-ബ്ലോക്കില്‍, വീട്ടിലുണ്ടായിരുന്ന 43 വയസ്സുള്ള സ്ത്രീയെ …

നീലേശ്വരത്ത് യു ഡി എഫ് ചത്ത കുതിര: മുഹമ്മദ് റാഫി

നീലേശ്വരം: നീലേശ്വരം നഗരസഭയിൽ യു ഡി എഫ് ചത്ത കുതിരയാണെന്നു മുൻസിപ്പൽ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി പറഞ്ഞു.ഒരു പ്രതിപക്ഷമുണ്ടെന്ന് നാട്ടുകാരെ വിളിച്ചറിയിക്കാനുള്ള രാഷ്ട്രീയനാടകം മാത്രമാണ് നഗരസഭാ മന്ദിരത്തിന് മുന്നിൽ പ്രതിപക്ഷം നടത്തിയ ധർണ്ണയെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദർഭത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് വേണ്ടിയുള്ള ഈ രാഷ്ട്രീയ സ്റ്റണ്ട്നാടകം ജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. നീലേശ്വരത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ആധുനിക ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ …

പൂരം കലക്കിയതിനു പിന്നില്‍ ഗൂഢാലോചന ഇല്ല; എ ഡി ജി പി അന്വേഷണ റിപ്പോര്‍ട്ട് നല്‍കി; അംഗീകരിക്കില്ലെന്ന് സി പി ഐയും കോണ്‍ഗ്രസും, സി ബി ഐ അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം

തിരുവനന്തപുരം: തൃശൂര്‍പൂരം അലങ്കോലമായ സംഭവത്തില്‍ എ ഡി ജി പി എം ആര്‍ അജിത്ത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡി ജി പിക്ക് സമര്‍പ്പിച്ചു.തൃശൂര്‍പൂരം അലങ്കോലപ്പെട്ടതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം അലങ്കോലപ്പെട്ടതില്‍ അട്ടിമറിയോ, ഗൂഢാലോചനയോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഏകോപനത്തിലും അനുനയത്തിലും സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത്ത് അശോകിന് വീഴ്ച ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു അഞ്ചുമാസം മുമ്പ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ല. …

തളങ്കര പടിഞ്ഞാര്‍ പഴയ ഹാര്‍ബറിനേയും കീഴൂര്‍ അഴിമുഖത്തേയും ബന്ധിപ്പിച്ച് ഉല്ലാസ ബോട്ടുകള്‍ ഉടന്‍: അബ്ബാസ് ബീഗം

കാസര്‍കോട്: ടൂറിസം വികസനത്തിന്റെ ഭാഗമായി തളങ്കര പടിഞ്ഞാര്‍ പഴയ ഹാര്‍ബറിനേയും കീഴൂര്‍ അഴിമുഖത്തേയും ബന്ധിപ്പിച്ച് കൊണ്ട് ഉല്ലാസ ബോട്ട് സര്‍വ്വീസ് ഉടന്‍ ആരംഭിക്കുമെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. ചന്ദ്രഗിരി അഴിമുഖം കാണാന്‍ നിരവധി ആളുകള്‍ ദിവസവും തളങ്കര പടിഞ്ഞാര്‍ കുട്ടികളുടെ പാര്‍ക്കില്‍ എത്തുന്നുണ്ട്. ഉല്ലാസ ബോട്ടുകള്‍ ഏര്‍പ്പെടുത്തുന്നതോടെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും. കൂടാതെ പഴയ ഹാര്‍ബറില്‍ ആധുനിക രീതിയില്‍ ഉള്ള ഓപ്പണ്‍ റിസോര്‍ട്ട് ഉണ്ടാക്കും. ഇവന്റുകള്‍ക്കും മറ്റും ഉപയോഗിക്കാവുന്ന രീതിയില്‍ സ്‌റ്റേജും ഫോട്ടോ …

ഹൂസ്റ്റണിലെ കൊലപാതക പരമ്പര; അഞ്ചു പേരെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം തടവ്

-പി പി ചെറിയാന്‍ ഹൂസ്റ്റണ്‍(ടെക്‌സസ്): ഹൂസ്റ്റണിലെ കൊലപാതക പരമ്പരയില്‍ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തിയ ആള്‍ക്ക് ജീവപര്യന്തം കഠിനതടവ്. 2019ല്‍ നടന്ന കൊലപാതക പരമ്പരയില്‍ കുറ്റസമ്മതം നടത്തിയ ക്രിസ്ത്യന്‍ കവാസോസ് എന്ന 22കാരനാണ് തടവ് ശിക്ഷ വിധിച്ചത്. ഇയാള്‍ നടത്തിയ ചില കൊലപാതകങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതായി പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് താന്‍ അഞ്ചുപേരെ കൊലപ്പെടുത്തിയെന്ന് കവാസോസ് കുറ്റസമ്മതം നടത്തുകയായിരുന്നു. തുടര്‍ന്നാണ് ജഡ്ജി ടെയ്വബെല്‍, കവാസോസിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിധി …

യുവതിയെ കൊലപ്പെടുത്തി മൃതദേഹം 32 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചു; കൊലപാതകത്തിനു പിന്നില്‍ ഭര്‍ത്താവോ, സഹോദരനെന്ന പേരിലെത്തിയ യുവാവോ? പൊലീസ് അന്വേഷണം തുടങ്ങി

ബംഗളൂരു: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ബംഗ്‌ളൂരുവിലെ ഒരു മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മി നീലമംഗല(29)യാണ് കൊല്ലപ്പെട്ടത്. നേപ്പാള്‍ സ്വദേശിയായ മഹാലക്ഷ്മി അഞ്ചുമാസം മുമ്പാണ് വിനായക നഗറിലെ വീട്ടില്‍ വാടകയ്ക്ക് താമസത്തിനെത്തിയത്. ഈ വീട് ഏതാനും ദിവസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. വീട്ടില്‍ നിന്നു കഴിഞ്ഞ ദിവസം ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ യുവതിയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിനകത്ത് വെട്ടി നുറുക്കിയ നിലയില്‍ മൃതദേഹം …

ശുചിമുറിയിലെ ബക്കറ്റില്‍ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു; സംഭവം കടമ്പാറില്‍

കാസര്‍കോട്: ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണു പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. മഞ്ചേശ്വരം, കടമ്പാറിലെ ഹാരിസിന്റെ ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള മകള്‍ ഫാത്തിമയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. ഫാത്തിമ വീട്ടിലെ മറ്റു കുട്ടികള്‍ക്കൊപ്പം അയല്‍വീട്ടിലേയ്ക്ക് കളിക്കാന്‍ പോയതായിരുന്നു. പിന്നീട് തനിച്ച് വീട്ടില്‍ തിരിച്ചെത്തി. വീട്ടുകാര്‍ നല്‍കിയ നാരങ്ങാ വെള്ളം കുടിച്ച ശേഷം വീട്ടിനകത്തേയ്ക്ക് പോവുകയായിരുന്നു. വീട്ടുകാര്‍ വരാന്തയില്‍ ഇരുന്ന് സംസാരിക്കുന്നതിനിടയില്‍ വീട്ടിനു അകത്തേയ്ക്കു പോയ ഫാത്തിമയെ കുറിച്ച് ചിന്തിച്ചില്ല. അല്‍പ്പസമയം കഴിഞ്ഞു ശുചിമുറിയിലേയ്ക്ക് പോയ …

ഉപ്പളയിലെ എം ഡി എം എ വേട്ട; പണം മുടക്കിയ ആളെ തിരിച്ചറിഞ്ഞു; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കാസര്‍കോട്: ഉപ്പള, പത്വാടിയിലെ വീടു കേന്ദ്രീകരിച്ചു നടന്ന മയക്കുമരുന്ന് ഇടപാടിനു പണം മുടക്കിയ ആളെ തിരിച്ചറിഞ്ഞു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന രണ്ടു പേരുകളുള്ള ഒരാളാണ് പണം മുടക്കിയതെന്നാണ് സൂചന. ഇയാളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.പ്രസ്തുത ആള്‍ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പത്വാടിയിലെ ബിരുദധാരിയായ അസ്‌ക്കറലിയെ മയക്കുമരുന്നു വിതരണത്തിന്റെ ഇടനിലക്കാരനാക്കിയത്. മയക്കുമരുന്ന് ലഭിക്കുന്നതിനുള്ള പണം പൊലീസ് അന്വേഷിക്കുന്ന ആള്‍ നേരിട്ടു തന്നെയാണ് ബംഗ്‌ളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ സംഘത്തിനു കൈമാറിയതെന്ന സൂചനയും അന്വേഷണ സംഘത്തിനു …

ജോലി സമ്മർദ്ദം മൂലം വിഷാദരോഗിയായി; ഐടി ഉദ്യോഗസ്ഥൻ സ്വയം ഷോക്കടിപ്പിച്ചു മരിച്ചു

ചെന്നൈ: ജോലി സമ്മര്‍ദ്ദം മൂലം ഐ.ടി ജീവനക്കാരന്‍ സ്വയം ഷോക്കേല്‍പ്പിച്ചു ജീവനൊടുക്കി. ചെന്നൈയിലെ താഴാംബൂരില്‍ മഹാബലിപുരം റോഡിലെ വാടക വീട്ടില്‍ കഴിയുന്ന തേനി സ്വദേശി കാര്‍ത്തികേയന്‍ ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ഭാര്യ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോളാണ് കാര്‍ത്തികേയനെ മരിച്ചനിലയില്‍ കണ്ടത്. 15 വര്‍ഷമായി ചെന്നൈ പല്ലാപുരത്തെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു കാര്‍ത്തികേയന്‍. അടുത്തിടെയായി ജോലി ഭാരത്തെ കുറിച്ച് പരാതി പറയാറുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഭാര്യ കെ.ജയറാണിക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് കാര്‍ത്തികേയന്‍ ചെന്നൈയില്‍ കഴിഞ്ഞിരുന്നത്. ജോലി …

ഡോ. എ വി എം ബഷീര്‍ അന്തരിച്ചു; വിട വാങ്ങിയത് ബഹുമുഖ പ്രതിഭയായ ഭിഷഗ്വരന്‍

കാസര്‍കോട്: ജനകീയ ഡോക്ടര്‍ എ വി എം ബഷീര്‍ (89) അന്തരിച്ചു. ജന്മംകൊണ്ട് ആലപ്പുഴ, തുറവൂര്‍ സ്വദേശിയായ ഡോക്ടര്‍ കര്‍മ്മം കൊണ്ട് കാസര്‍കോട്ടുകാരനാണ്. രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണാറായി കാസര്‍കോടിനെ തെരഞ്ഞെടുത്ത എ വി എം ബഷീര്‍ പരവനടുക്കത്താണ് തന്റെ സേവനം ആരംഭിച്ചത്. കോളിയടുക്കത്തെ വാടക വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് വിടവാങ്ങിയത്. 30 വര്‍ഷക്കാലം മാങ്ങാട് ടൗണില്‍ ക്ലിനിക്ക് നടത്തി. കോവിഡ് കാലത്ത് ക്ലിനിക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആറുമാസം മുമ്പു വരെ വീട്ടിലെത്തിയിരുന്ന രോഗികളെ പരിശോധിച്ചിരുന്നു. ചെമ്മനാട് പഞ്ചായത്തിലെ …

മെറ്റാംഫെറ്റാമിനുമായി കണിച്ചിറയിലെ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ എക്സൈസ് പിടികൂടി

കാസർകോട്: മാരക ലഹരി മരുന്നായ മെറ്റാംഫെറ്റാമിനുമായി നീലേശരത്ത് യുവാവ് അറസ്റ്റിൽ. കണിച്ചിറ സ്വദേശി മർഹബ വീട്ടിൽ എൻ എൻ മുഹമ്മദ് നൗഫലിനെ(26)യാണ് നീലേശ്വരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. സ്വന്തം ആവശ്യത്തിന് വാങ്ങിക്കൊണ്ടു വന്നതാണ് ലഹരി മരുന്നെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വീടിനു സമീപത്ത് വച്ചാണ് യുവാവ് പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ അനീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സതീശൻ നാലുപുരക്കൽ …

മുന്‍ പഞ്ചായത്തംഗത്തെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് ഏറ്റുമുട്ടലിലൂടെ വെടിവെച്ചിട്ട് പിടികൂടി; പ്രതിക്കെതിരെ 11 കേസുകള്‍

കര്‍ണാടകയിലെ കലബുറഗി മദ്യലയിലെ മുന്‍ ഗ്രാമപഞ്ചായത്ത് അംഗം വിശ്വനാഥ ജംദാറിനെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതി ഏറ്റുമുട്ടിലൂടെ അറസ്റ്റിലായി. ലക്ഷ്മണ പൂജാരിയെയാണ് അഫ്സല്‍പൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. സപ്തംബര്‍ 13 നാണ് കൊല നടന്നത്. മകനെ സ്‌കൂളില്‍ വിട്ടശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആലന്ദ് താലൂക്കിലെ ജിഡഗ ക്രോസിന് സമീപത്തുവച്ചാണ് വിശ്വനാഥ ജംദാര്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയരണ്ടംഗ സംഘം ജംദാറിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തലയില്‍ മൂന്ന് തവണ വെടിയറ്റ ജംദാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം …

കടയില്‍ കയറി അതിക്രമം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമം; സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റില്‍

  തിരുവനന്തപുരം: കടയില്‍ കയറി അതിക്രമം കാണിച്ച കേസില്‍ സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റിലായി. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളേയും കുട്ടിയേയും മര്‍ദ്ദിച്ചെന്നാണ് കേസ്. ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെട്ട കയ്യേറ്റത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ട് കടക്ക് മുന്നിലാണ് സംഭവം. വെള്ളനാട് പഞ്ചായത്തിലെ ജീവനക്കാരനായ നെടുമാനൂര്‍ അയണിത്തലക്കല്‍ സ്വദേശി അരുണ്‍ ജി റോജ്, ഭാര്യ സുകന്യ, എട്ടുവയസുകാരനായ മകന്‍, ഭാര്യാമാതാവ് ഗീത എന്നിവരെ ആക്രമിക്കുകയായിരുന്നു. …

ഷിരൂരില്‍ പുഴക്കടിയില്‍ ഒരു ലോറി കണ്ടെത്തി; രണ്ട് ടയറിന്റെ ഭാഗവും സ്റ്റിയറിങിന്റെ ഭാഗവും ലഭിച്ചു

  ബംഗളൂരു: രണ്ടുമാസത്തിന് ശേഷം ഷിരൂരില്‍ തെരച്ചിലിനിടെ ഒരു ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തി. സിപി 4 മാര്‍ക്കില്‍ നിന്ന് 30 മീറ്റര്‍ അകലെ 15 അടി താഴ്ചയിലാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്റെ ഭാഗവും സ്റ്റിയറിങിന്റെ ഭാഗവും ആണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഇത് ഏത് ലോറി എന്ന് പറയാന്‍ ആയിട്ടില്ലെന്ന് അര്‍ജുന്റെ ലോറി ഉടമ മനാഫ് പറഞ്ഞു. ട്രക്കിന്റെ മുന്‍ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടുവെന്ന് മനാഫ് അറിയിച്ചു. ബാക്കി …

പൊറോട്ടക്കും ചിക്കന്‍കറിക്കും ഓര്‍ഡര്‍ നല്‍കി; വിളമ്പിയപ്പോള്‍ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്നു വിദ്യാര്‍ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍

  ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍. മൂന്നുവിദ്യാര്‍ഥികളും ഭക്ഷ്യ വിഷബാധയേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇടുക്കി കട്ടപ്പന പള്ളിക്കവലയിലെ ഏയ്‌സ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മൂന്നുവിദ്യാര്‍ഥികള്‍ക്കാണ് ചിക്കന്‍കറിയില്‍നിന്ന് പുഴുക്കളെ കിട്ടിയത്. സ്വിമ്മിങ് അക്കാദമിയിലെ നീന്തല്‍ പരിശീലനത്തിന് എത്തിയ കുട്ടികള്‍ സമീപത്തെ ഹോട്ടലിലെത്തി പൊറോട്ടയും ചിക്കന്‍കറിയും കഴിച്ചു തുടങ്ങി. ഇതിനിടെയാണ് കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടത്. അതോടെ മൂവരും ഛര്‍ദിച്ചു. തുടര്‍ന്ന് സംഭവത്തിന്റെ വീഡിയോ പകര്‍ത്തി. പിന്നാലെ വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ എല്ലാവരെയും ആശുപത്രിയില്‍ …

പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയവരെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്; സഹോദരങ്ങള്‍ അറസ്റ്റില്‍

  കണ്ണൂര്‍: പയ്യാമ്പലത്ത് പിറന്നാള്‍ ആഘോഷിക്കാനെത്തിയ യുവാക്കളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കക്കാട്, ഓലാട്ടുവയല്‍ ഫാത്തിമാസില്‍ ഖമറുദ്ദീന്‍ (24), മര്‍വാന്‍ (21) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. അറസ്റ്റിലായവര്‍ സഹോദരങ്ങളാണ്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇവരെ ശനിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പയ്യാമ്പലം ബീച്ചില്‍ പിറന്നാള്‍ ആഘോഷിക്കാനെത്തിയ പാപ്പിനിശ്ശേരിയിലെ തന്‍സീര്‍ (22), താണയിലെ ഷഹബാസ് (21) എന്നിവരാണ് വധശ്രമത്തിനു …

ജയിലിലേക്ക് കഞ്ചാവു എറിഞ്ഞു കൊടുത്തവര്‍ കുടുങ്ങി; കാറുമായി മൂന്നു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: സബ് ജയിലിലേക്ക് കഞ്ചാവു എറിഞ്ഞു കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍. കൂത്തുപറമ്പ്, മാങ്ങാട്ടിടം, വടക്കേക്കര ഷിനോജ് (35), അയ്യപ്പന്‍തോട് ദേവു സദനത്തില്‍ അഭിരാം (24), തില്ലങ്കേരി, ചെറുവയല്‍ ഹൗസില്‍ രാരീഷ് (32) എന്നിവരെയാണ് കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ കെ.വി ഹരിക്കുട്ടനും സംഘവും അറസ്റ്റു ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് കൂത്തുപറമ്പ് സബ്ജയിലിലേക്ക് കാറിലെത്തിയ സംഘം ജയില്‍ വളപ്പിനു അകത്തേക്ക് കഞ്ചാവ് എറിഞ്ഞു കൊടുത്തത്. തുടര്‍ന്ന് സംഘം കാറില്‍ തന്നെ തിരികെ …