തിരുവനന്തപുരം: കടയില്‍ കയറി അതിക്രമം കാണിച്ച കേസില്‍ സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റിലായി. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളേയും കുട്ടിയേയും മര്‍ദ്ദിച്ചെന്നാണ് കേസ്. ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെട്ട കയ്യേറ്റത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ട് കടക്ക് മുന്നിലാണ് സംഭവം.
വെള്ളനാട് പഞ്ചായത്തിലെ ജീവനക്കാരനായ നെടുമാനൂര്‍ അയണിത്തലക്കല്‍ സ്വദേശി അരുണ്‍ ജി
റോജ്, ഭാര്യ സുകന്യ, എട്ടുവയസുകാരനായ മകന്‍, ഭാര്യാമാതാവ് ഗീത എന്നിവരെ ആക്രമിക്കുകയായിരുന്നു.
കടയുടെ ബോര്‍ഡ് റോഡില്‍ ഇറക്കി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അതിക്രമത്തിലും കയ്യാങ്കളിയിലും എത്തിയത്.
ബോര്‍ഡ് മാറ്റാന്‍ വെള്ളനാട് ശശി ആവശ്യപ്പെട്ടെന്നും കയടുമയും കുടുംബാംഗങ്ങളും എതിര്‍ത്തതും വാക്ക് തര്‍ക്കത്തിനിടയാക്കി. മൊബൈലില്‍ ദൃശ്യം പകര്‍ത്തിയ കുട്ടിയുടെ കയ്യിലിരുന്ന ഫോണ്‍ തട്ടിത്തെറിപ്പിച്ചതോടെ തര്‍ക്കം കയ്യാങ്കളിയായി. കുട്ടിയും കുടുംബാംങ്ങളും ചികിത്സ തേടിയിരുന്നു.
ചൈല്‍ഡ് ലൈനിലും പരാതി നല്‍കുമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ വെള്ളിയാഴ്ച വൈകീട്ട് തന്നെ പൊലീസ് കേസെടുത്തിരുന്നു. അടുത്തിടെയാണ് കോണ്‍ഗ്രസില്‍ നിന്ന് മാറി വെള്ളനാട് ശശി സിപിഎം അംഗത്വം സ്വീകരിച്ചതും ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മത്സരിച്ച് ജയിച്ചതും.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ വെള്ളനാട് ശശിക്ക് പിരിവ് നല്‍കാത്തതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.