ബംഗളൂരു: രണ്ടുമാസത്തിന് ശേഷം ഷിരൂരില്‍ തെരച്ചിലിനിടെ ഒരു ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തി. സിപി 4 മാര്‍ക്കില്‍ നിന്ന് 30 മീറ്റര്‍ അകലെ 15 അടി താഴ്ചയിലാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്റെ ഭാഗവും സ്റ്റിയറിങിന്റെ ഭാഗവും ആണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഇത് ഏത് ലോറി എന്ന് പറയാന്‍ ആയിട്ടില്ലെന്ന് അര്‍ജുന്റെ ലോറി ഉടമ മനാഫ് പറഞ്ഞു. ട്രക്കിന്റെ മുന്‍ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടുവെന്ന് മനാഫ് അറിയിച്ചു. ബാക്കി മണ്ണിന് അടിയില്‍ ആകും ഉള്ളത്. ലോറി തല കീഴായി കിടക്കുന്ന നിലയിലാണ് ഉള്ളതെന്നും മാല്‍പെ പറഞ്ഞതായി മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. ലോറിയെടുക്കാനുള്ള കൂടുതല്‍ ക്രെയിനുകള്‍ എത്തിക്കുമെന്നാണ് അധികൃതര്‍ പറയുന്നു. പരമാവതി ഇന്നുതന്നെ ദൗത്യം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് ജില്ലാഭരണകൂടം നടത്തുന്നത്. അതേസമയം ലോറി അര്‍ജുന്റെ തന്നെയാണ് എന്നാണ് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പറയുന്നത്. ദൗത്യം വിജയം കാണും വരെ തിരച്ചില്‍ തുടരുമെന്നും നടപടി ക്രമങ്ങള്‍ അനുസരിച്ച് മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കൂ എന്നും സതീഷ് സെയില്‍ എംഎല്‍എ പറഞ്ഞു. അതേസമയം കര്‍ണാടക സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എസ്പി എം നാരായന്‍ പറഞ്ഞു. ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ലോറിയില്‍ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് രാവിലെ കണ്ടെത്തിയത്. നേരത്തെ നദിക്കരയില്‍ നിന്നും തടിക്കഷണങ്ങള്‍ ലഭിച്ചിരുന്നു. അര്‍ജുന്‍ ലോറിയില്‍ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.