പി പി ചെറിയാന്‍
ചിക്കാഗോ: പിതാവിന്റെയും 7 വയസ്സുള്ള സഹോദരന്റെയും മുന്നില്‍വെച്ച് മകന്‍ മാതാവിനെ വെടിവച്ചുകൊന്നു. തലയ്ക്ക് നാല് തവണ വെടിവെച്ചുവെന്നാരോപിച്ചാണ് ഡേവിയന്‍ പ്രിയറിനെ അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ശനിയാഴ്ച കോടതിയില്‍ പറഞ്ഞു.
നഗരത്തിലെ സൗത്ത് ഷോര്‍ പരിസരത്ത് വച്ചാണ് കൗമാരക്കാരനായ മകന്‍ ഡേവിയന്‍ പ്രിയര്‍ മാതാവ് ടാറ്റനിഷ ജാക്സണെ വെടിവച്ചു കൊലപ്പെടുത്തിയത്. കൗമാരക്കാരന്റെ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചുവെന്ന് ചിക്കാഗോ പോലീസ് അറിയിച്ചു.ഏകദേശം 3:55 ന് സൗത്ത് കോര്‍ണെല്‍ അവന്യൂവിലെ 6800-ബ്ലോക്കില്‍, വീട്ടിലുണ്ടായിരുന്ന 43 വയസ്സുള്ള സ്ത്രീയെ 17 വയസ്സുകാരന്‍ തോക്കെടുത്ത് പലതവണ വെടിവച്ചു-ചിക്കാഗോ പോലീസ് പറഞ്ഞു.
‘നിര്‍ഭാഗ്യവശാല്‍ ഇത് വളരെ സങ്കടകരവും ഭയാനകവുമാണ്,’ അയല്‍വാസിയായ മോണിക്ക് ട്രോപെറ്റ് പറഞ്ഞു.’ തട്ടാനിഷ ജാക്സണാണ് കൊല്ലപ്പെട്ടതെന്ന് അയല്‍ക്കാര്‍ തിരിച്ചറിഞ്ഞു, അവര്‍ വീട്ടിനു അകത്തേക്ക് നടക്കുമ്പോള്‍ തോക്കുധാരിയായ മകന്‍ വീടിനുള്ളില്‍ പതുങ്ങിനിന്നു വീട്ടുകാരുടെ മുന്നില്‍ വെച്ചു വെടിവയ്ക്കുകയായിരുന്നുവെന്നു അവര്‍ പറഞ്ഞു.
ജാക്സന്റെ തലയ്ക്ക് നാല് തവണ വെടിയേറ്റതായി പോലീസ് പറഞ്ഞു. സഹായത്തിനായി ഓടിയെത്തിയ ഭര്‍ത്താവിന്റെയും ഇളയ മകന്റെയും മുന്നില്‍ വച്ചായിരുന്നു ഇത്. തട്ടാനിഷയെ ഗുരുതരാവസ്ഥയില്‍ ചിക്കാഗോ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവസ്ഥലത്ത് നിന്ന് തോക്ക് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ചിക്കാഗോ പോലീസ് അന്വേഷിക്കുന്നു.