കാസർകോട്: മാരക ലഹരി മരുന്നായ മെറ്റാംഫെറ്റാമിനുമായി നീലേശരത്ത് യുവാവ് അറസ്റ്റിൽ. കണിച്ചിറ സ്വദേശി മർഹബ വീട്ടിൽ എൻ എൻ മുഹമ്മദ് നൗഫലിനെ(26)യാണ് നീലേശ്വരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. സ്വന്തം ആവശ്യത്തിന് വാങ്ങിക്കൊണ്ടു വന്നതാണ് ലഹരി മരുന്നെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വീടിനു സമീപത്ത് വച്ചാണ് യുവാവ് പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ അനീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സതീശൻ നാലുപുരക്കൽ , പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പ്രജിത്ത് കുമാർ കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീർ പാറമ്മൽ, നസറുദ്ധീൻ എ കെ, ശൈലേഷ് കുമാർ.പി, ഡ്രൈവർ രാജീവൻ.പി എന്നിവരാണ് റെയിഡിനെത്തിയ എക്സൈസ് സംഘത്തിലുണ്ടായത്.