അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ല, കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണ്, പിവി അന്‍വര്‍ എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പിവി അന്‍വര്‍ എംഎല്‍എയെ പൂര്‍ണ്ണമായും തളളി മുഖ്യമന്ത്രി പിണറായി വിജയന്‍. പി ശശിക്കെതിരെ പരാതിയുണ്ടായിരുന്നെങ്കില്‍ അന്‍വര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സാധാരണ നിലയ്ക്ക് ഒരു പ്രശ്നമുണ്ടായാല്‍ അങ്ങനെയാണ് ചെയ്യുക. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ പിവി അന്‍വര്‍ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.  സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമാണ് അന്‍വര്‍. അതുകൊണ്ടാണല്ലോ ഇടതുപക്ഷ എംഎല്‍എ …

ഉപ്പളയിലെ മയക്കുമരുന്നു വേട്ട: കോടികള്‍ ഇറക്കിയ വമ്പന്‍ സ്രാവുകളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം; കുറ്റക്കാരുടെ അക്കൗണ്ടും സ്വത്തുവകകളും കണ്ടുകെട്ടുമെന്ന് ജില്ലാ പൊലീസ് മേധാവി

    കാസര്‍കോട്: ഉപ്പള, പത്വാടിയിലെ വീട്ടില്‍ നിന്നു കോടികളുടെ മയക്കുമരുന്നു പിടികൂടിയ കേസിന്റെ തുടര്‍ അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പറഞ്ഞു. മയക്കുമരുന്നു വേട്ടയെക്കുറിച്ച് വിശദീകരിക്കുന്നതിനു വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പൊലീസ് മേധാവി.   മയക്കുമരുന്നു വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അസ്‌കറലിക്കു വലിയ സാമ്പത്തിക പശ്ചാത്തലമില്ല. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാളെ ഇടനിലക്കാരനാക്കിയാണ് മയക്കുമരുന്നു ഇടപാട് നടത്തിയതെന്നു സംശയിക്കുന്നു. സാമ്പത്തിക സഹായം നല്‍കിയവരെ …

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

  കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാര്‍ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 …

നടക്കുന്നത് നശീകരണ മാധ്യമപ്രവര്‍ത്തനം; വ്യാജ വാര്‍ത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: വയനാട് ദുരന്ത നിവാരണക്കണക്ക് വിവാദത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനര്‍ഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചു. കേരളത്തിലെ ജനങ്ങളും സര്‍ക്കാറും ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു. മാധ്യമ നുണകള്‍ക്ക് പിന്നിലെ അജണ്ടയാണ് ചര്‍ച്ചയാകേണ്ടത്. വയനാട്ടിലെ ദുരിതാശ്വാസം നല്ല നിലയില്‍ പുരോഗമിക്കുന്നതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന സാധാരണക്കാതെ പിന്തിരിപ്പിക്കുക എന്നതാണ് ഇത്തരം വാര്‍ത്തകളുടെ ദുഷ്ട ലക്ഷ്യം. ഇത് നശീകരണ മാധ്യമ …

അമേരിക്കയിലെ കെന്റകിയില്‍ ജില്ലാ ജഡ്ജിയെ സുരക്ഷാമേധാവി ചേമ്പറില്‍ വെടിവച്ചുകൊന്നു

പിപി ചെറിയാന്‍ വാഷിങ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ കെന്റകിയില്‍ ജില്ലാ ജഡ്ജിയെ പ്രധാന സുരക്ഷാ ഉദ്യോഗസ്ഥന്‍ ചേമ്പറില്‍ വച്ച് വെടിവച്ചുകൊന്നു. ജഡ്ജിമാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിയോഗിതനായ ചീഫ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ സ്റ്റൈന്‍സാണ് ജഡ്ജിയെ വെടിവച്ചുകൊന്നത്. ശേഷം സ്റ്റൈന്‌സ് പൊലീസിന് കീഴടങ്ങി. പൊലീസ് ഇയാളെ അറസ്റ്റുചെയ്തു. കൊലകുറ്റത്തിന് കേസെടുത്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. അന്നുവൈകീട്ട് മൂന്നുമണിയോടെ വൈറ്റ്‌സ് ബര്‍ഗിലെ ലച്ചര്‍കൗണ്ടി കോടതിയില്‍ വെടിയേറ്റുമരിച്ച നിലയിലാണ് ജഡ്ജി കെവിന്‍ മുള്ളീസിനെ കണ്ടെത്തിയതെന്ന് കെന്റകി സ്‌റ്റേറ്റ് പൊലീസ് പറഞ്ഞു. ജഡ്ജിയുടെ ചേമ്പറിനുള്ളില്‍ സുരക്ഷാതലവനും …

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ആരംഭിച്ചു; സഹോദരി അഞ്ജു അടക്കമുള്ള ബന്ധുക്കള്‍ ഷിരൂരില്‍

  മംഗളൂരു: ഷിരൂരില്‍ അര്‍ജുനായുള്ള തെരച്ചില്‍ പുനഃരാരംഭിച്ചു. ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്ണ് മാറ്റിയുള്ള തെരച്ചിലാണ് ആരംഭിച്ചത്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. രാവിലെ 8 മണിയോടെയാണ് തെരച്ചില്‍ പുന:രാരംഭിച്ചത്. അതേസമയം അര്‍ജുന്റെ സഹോദരി അഞ്ജു അടക്കമുള്ള ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്.  അതിനിടെ, ഷിരൂരില്‍ ഈശ്വര്‍ മാല്‍പെയുടെ തെരച്ചിലില്‍ തടി കഷ്ണം കണ്ടെത്തി. അര്‍ജുന്റെ ലോറിയുടേതെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. സി പി 4 ന് തൊട്ട് താഴെ നിന്നാണ് മരത്തടി ലഭിച്ചത് എന്ന് …

സൗത്ത് കരോലിനയില്‍ 13 വര്‍ഷത്തിനുശേഷം വധശിക്ഷ; ഫ്രെഡി ഓവന്‍സിനെ മാരകവിഷം കുത്തിവച്ചു വധശിക്ഷ നടപ്പാക്കി

  പി പി ചെറിയാന്‍ സൗത്ത് കരോലിന: അമേരിക്കന്‍ സംസ്ഥാനമായ കരോലിനയില്‍ 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച വധശിക്ഷ നടപ്പാക്കി. സൗത്ത് കരോലിന അന്തേവാസിയായ ഫ്രെഡി ഓവന്‍സിനെയാണ് വധ ശിക്ഷക്കു വിധേയനാക്കിയത്. 1997-ല്‍ ഗ്രീന്‍വില്ലെ കണ്‍വീനിയന്‍സ് സ്റ്റോര്‍ ഗുമസ്തനെ കവര്‍ച്ചയ്ക്കിടെ കൊലപ്പെടുത്തിയ കേസിലാണ് 46 കാരനായ ഓവന്‍സ് ശിക്ഷിക്കപ്പെട്ടത്. വിചാരണയ്ക്കിടെ, ഓവന്‍സ് ഒരു കൗണ്ടി ജയിലില്‍ വച്ച് ഒരു തടവുകാരനെ കൊന്നു. ആ കൊലപാതകത്തില്‍ അയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. രണ്ട് വ്യത്യസ്ത ജൂറികളും …

ഗള്‍ഫില്‍ നിന്നും കാണാതായ കാസര്‍കോട് സ്വദേശിയായ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കുവൈത്തില്‍ നാലുദിവസം മുന്‍പു കാണാതായ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി കാസര്‍കോട് മാണിയാട്ട് സ്വദേശി എ രാജനാണ് (55) മരിച്ചത്. രാജനും ഭാര്യ തൃക്കരിപ്പൂര്‍ മീലിയാട്ടെ കെ.ഷീബയും കുവൈത്തില്‍ തയ്യല്‍ ത്തൊഴിലാളികളാണ്. കാണാതയതിനെ തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഒരു ആശുപത്രി മോര്‍ച്ചറിയില്‍നിന്നു മൃതദേഹം തിരിച്ചറിഞ്ഞത്. ഹൃദയാഘാതം മൂലമാണു മരണം സംഭവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. കാര്യമ്പുവിന്റെയും വെള്ളച്ചിയുടെയും മകനാണ്. മകന്‍ കെ.വിഷ്ണു രാജ് (ഐടിഐ വിദ്യാര്‍ഥി), സഹോദരങ്ങള്‍: എ.കൃഷ്ണന്‍, കുഞ്ഞമ്പു, കാര്‍ത്യായനി, …

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

  നീര്‍ച്ചാല്‍: അസുഖ ബാധിതയായി തലശ്ശേരി ആര്‍സിസി തുടങ്ങി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മാന്യ ദേവറക്കെരെയിലെ ജനാര്‍ദ്ദനന ചെട്ട്യാരുടെ ഭാര്യ ശാരദ(70)യാണ് മരിച്ചത്. ബദിയടുക്ക പഞ്ചായത്ത് 16-ാം വാര്‍ഡ് കുടുംബശ്രി എഡിഎസ് അംഗമാണ്. മക്കള്‍: ഹേമന്ത്, അനില്‍, സുനില്‍. മരുമക്കള്‍: ചന്ദ്രിക, ശ്രീജ, സഹന. സഹോദരങ്ങള്‍: ചന്ദ്രാവതി, ശശികല, പുഷ്പ.

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 55,680 രൂപയായി

  കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ശനിയാഴ്ച പവന് 600 രൂപ ഉയര്‍ന്ന് വില 55,680 രൂപയായി. ഗ്രാമിന് 75 രൂപ കൂടി വില 6,960 രൂപയിലെത്തി. വെള്ളിയാഴ്ച പവന് 55,080 രൂപയും ഗ്രാമിന് 6885യായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില 55,000 കടന്നിരുന്നു. ഈ മാസം ഇത് മൂന്നാം തവണയാണ് പവന്‍ വില 55,000 രൂപ കടക്കുന്നത്. മേയ് 20-ല്‍ 55,120 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. …

ഛന്ദോഗ്യോപനിഷത് മന്ത്രം ആറ്

തസ്യക്വമൂലം സ്യാദന്യത്രദ്യോദ് ഭി: സോമ്യ ശുങ്‌ഗേന തേജോമൂലമന്വിച്ഛ, തേജസാ സോമ്യ ശുങ്ഗേന സന്മൂലമന്വിച്ഛ, സന്മൂലാ: സോമ്യ ഇമാ: സര്‍വ്വാ: പ്രജാ: സദായതനാ: സത്പ്രതിഷ്ഠാ: യഥാ നുഖലു സോമ്യേമോസ്ത്രിസ്യോ ദേവതാ: പുരുഷം പ്രാപ്യത്രിമൃത് ത്രിവൃദേകൈകോ ഭവതി തദുക്തം പുരസ്താദേവ ഭവത്യസ്യസോമ്യ പുരുഷസ്യ പ്രയതോ വാങ്മനസി സമ്പദ്യതേ മന:പ്രാണേ പ്രാണസ്‌തേജസി തേജ: പരസ്യാം ദേവതായാം സാരം: അതിന്റെ മൂലം ജലമല്ലാതെ മറ്റെന്തായിരിക്കും? അല്ലയോ സൗമ്യ, ജലമാകുന്ന കാര്യം കൊണ്ട് അതിന്റെ കാരണമായ തേജസ്സിനെ അറിയുക. തേജസ്സാകുന്ന കാര്യം കൊണ്ട് അതിന്റെ …

ബന്ധുവിന്റെ വീട്ടിൽ ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞു വീണ് നാലു വയസുകാരന് ദാരുണാന്ത്യം 

  തിരുവനന്തപുരം: ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി പൊട്ടി വീണ് നാലു വയസ്സുകാരനു ദാരുണാന്ത്യം. നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യാപുരം സ്വദേശി രാജേഷിന്‍റെ മകൻ റിച്ചു എന്ന റിത്തിക് രാജ് ( 4 ) ആണ് മരിച്ചത്. കുഞ്ഞിന്‍റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു.  കോൺക്രീറ്റ് തൂണിൽ സാരികെട്ടിയാണ് ഊഞ്ഞാൽ ആടിയത്. ഇതിൽ ഒരു തൂണാണ് കുട്ടിയുടെ തലയിൽ വീണത്. അടുത്ത നിന്ന രണ്ട് കുട്ടികള്‍ തലനാരിഴക്ക്‌ രക്ഷപ്പെട്ടു. തലക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കാരക്കോണം മെഡിക്കൽ കോളജിലെത്തിച്ചുവെങ്കിലും …

മകളുമായി പ്രണയം, 19കാരനായ ആൺ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുത്തി കൊലപ്പെടുത്തി, പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ 

  കൊല്ലം: മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു. കൊല്ലം ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിൻ്റെ മകൻ അരുൺകുമാർ(19) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഇരവിപുരം ശരവണ നഗർ വെളിയിൽ വീട്ടിൽ പ്രസാദ്(46) ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം ആണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ അരുൺ ചികിത്സയിലിരിക്കെ രാത്രി 9 മണിയോടെയാണ് മരിച്ചത്. പ്രസാദിൻ്റെ ബന്ധു അരുണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അവിടെ വച്ചു കയ്യിൽ കരുതിയ കത്തിയെടുത്തു പ്രസാദ് അരുണിനെ കുത്തുകയായിരുന്നു. കുറച്ചു …

ആനിക്കാടിയിൽ ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് കളക്ടറേറ്റ് ജീവനക്കാരൻ മരിച്ചു

  കാസർകോട്: ചെറുവത്തൂർ ചീമേനി റോഡിൽ ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് കളക്ടറേറ്റ് ജീവനക്കാരൻ മരിച്ചു. ചീമേനി അത്തൂട്ടിയിൽ താമസക്കാരനും ഭീമനടി വാഴപ്പള്ളി സ്വദേശിയുമായ ടി അഷ്റഫ് (49) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ ആനിക്കാടിയിൽ വച്ചാണ് അപകടം നടന്നത്. അഷ്‌റഫ്‌ സഞ്ചരിച്ച  സ്കൂട്ടിയിൽ ബുള്ളറ്റ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ അഷറഫിനെ ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരൻ നിടുമ്പ സ്വദേശി അഖിലി(22)നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളക്ടറേറ്റിലെ എസ്.സി എസ്.ടി സെക്ഷൻ …

ഉപ്പളയിൽ നടന്നത് കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട; പരിശോധന ഇപ്പോഴും തുടരുന്നു, മയക്കുമരുന്ന് ഇടപാടിന് പിന്നിൽ വൻ സ്രാവുകൾ, ജില്ലാ പൊലീസ് മേധാവിയുടെ വാർത്താസമ്മേളനം നാളെ

  കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പത്വാടിയിൽ വെള്ളിയാഴ്ച്ച നടന്നത് കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട. അസ്ക്കർ അലിയുടെ വീട്ടിൽ നിന്നു കണ്ടെടുത്തത് മൂന്നു കിലോയിൽ അധികം വരുന്ന എം.ഡി.എം.എയെന്നാണ് അനൗദ്യോഗിക വിവരം. ഇതിനു പുറമെ ഒരു കിലോ കഞ്ചാവ്, പേസ്റ്റ് രൂപത്തിലുള്ള മയക്കുമരുന്ന്, നിരവധി ലഹരി ഗുളികകൾ എന്നിവയും പിടികൂടി. പത്വാടിയിലെ വീട്ടിൽ സന്ധ്യ കഴിഞ്ഞും പൊലീസ് പരിശോധന തുടരുകയാണ്. ആഗസ്ത് 30 ന് കളനാട് ,കാപ്പിലിൽ താമസിക്കുന്ന കർണ്ണാടക മൂഡിഗരെയിലെ അബ്ദുൽ …

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; യാത്രയായത് മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട അമ്മ മുഖം

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നെഗറ്റീവ് റോളുകൾ അടക്കം വ്യത്യസ്ത വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളിൽ ഒരാൾ …

ഉപ്പളയില്‍ വന്‍ മയക്കുമരുന്ന് വേട്ട; വീട്ടില്‍ സൂക്ഷിച്ച മൂന്നുകിലോയോളം എം.ഡി.എം.എയും കഞ്ചാവും ലഹരിഗുളികളും പിടികൂടി; വീട്ടുടമസ്ഥന്‍ പിടിയില്‍

  കാസര്‍കോട്: ഉപ്പള പത്ത്വാടി കൊണ്ടക്കൂരിലെ വന്‍ മയക്കുമരുന്ന് വേട്ട. വീട്ടില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച മൂന്നുകിലോയോളം വരുന്ന എംഡിഎംഎയും കഞ്ചാവും ലഹരി മരുന്നുകളും പിടികൂടി. വീട്ടുടമസ്ഥന്‍ പിടിയിലായി. വീട്ടുടമസ്ഥന്‍ അസ്‌കര്‍ അലിയാണ് പിടിയിലായത്. ബേക്കല്‍ ഡിവൈഎസ്പി വിവി മനോജിന്റെ നേതത്വത്തില്‍ മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാറും സംഘവും നടത്തിയ റെയ്ഡിലാണ് മയക്ക് മരുന്ന് ശേഖരം പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പൊലീസ് സംഘം മയക്കുമരുന്ന് വേട്ട നടത്തിയത്. കഴിഞ്ഞ ആഗസ്ത് 30ന് മേല്‍പറമ്പ് കൈനേത്ത് റോഡില്‍ വച്ച് …

രണ്ടാഴ്ച മുമ്പ് ഷാര്‍ജയില്‍ ജോലി തേടി പോയ കാസര്‍കോട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  ഷാര്‍ജ: ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് കോളിച്ചാല്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ മരിച്ചു. പതിനെട്ടാംമൈല്‍ പൂതംപാറയില്‍ ജോണ്‍സണിന്റെ മകന്‍ റിബിന്‍ ജോണ്‍സണ്‍(22) ആണ് മരിച്ചത്. പാണത്തൂരില്‍ ഇലക്ട്രിക്കല്‍ സാധനങ്ങളുടെ ഷോപ്പ് നടത്തിയിരുന്ന റിബിന്‍ രണ്ടാഴ്ച മുമ്പാണ് ജോലി ആവശ്യാര്‍ഥം ഷാര്‍ജയിലേക്ക് പോയത്. താമസ സ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ വച്ച് മരണപ്പെട്ടതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.  നിയമനടപടികള്‍ പൂര്‍ത്തിയായതിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിവരമറിഞ്ഞ് സഹോദരി യുകെയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മാതാവ് ബിന്ദു, …