കര്‍ണാടകയിലെ കലബുറഗി മദ്യലയിലെ മുന്‍ ഗ്രാമപഞ്ചായത്ത് അംഗം വിശ്വനാഥ ജംദാറിനെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതി ഏറ്റുമുട്ടിലൂടെ അറസ്റ്റിലായി. ലക്ഷ്മണ പൂജാരിയെയാണ് അഫ്സല്‍പൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. സപ്തംബര്‍ 13 നാണ് കൊല നടന്നത്. മകനെ സ്‌കൂളില്‍ വിട്ടശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആലന്ദ് താലൂക്കിലെ ജിഡഗ ക്രോസിന് സമീപത്തുവച്ചാണ് വിശ്വനാഥ ജംദാര്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയരണ്ടംഗ സംഘം ജംദാറിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തലയില്‍ മൂന്ന് തവണ വെടിയറ്റ ജംദാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മദ്യല ഗ്രാമത്തില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പൊലീസ് സംഘം പൂജാരിയുടെ വീട് വളഞ്ഞ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. അതിനിടെ പൂജാരി പൊലീസിനു നേരെ അക്രമം നടത്തി. പൂജാരിയുടെ വലതുകാലില്‍ വെടിയുതിര്‍ത്ത് പൂജാരിയെ പിടികൂടി. കാലിന് പരിക്കേറ്റ പൂജാരിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരുവിലേക്കും കലബുറഗി ജില്ലയിലേക്കും തോക്കുകള്‍ എത്തിച്ചത് പൂജാരിയാണെന്ന് പൊലീസ് പറഞ്ഞു. പൂജാരിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ അന്വേഷിക്കുകയാണ് പൊലീസ്.