കണ്ണൂര്‍: പയ്യാമ്പലത്ത് പിറന്നാള്‍ ആഘോഷിക്കാനെത്തിയ യുവാക്കളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കക്കാട്, ഓലാട്ടുവയല്‍ ഫാത്തിമാസില്‍ ഖമറുദ്ദീന്‍ (24), മര്‍വാന്‍ (21) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. അറസ്റ്റിലായവര്‍ സഹോദരങ്ങളാണ്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇവരെ ശനിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പയ്യാമ്പലം ബീച്ചില്‍ പിറന്നാള്‍ ആഘോഷിക്കാനെത്തിയ പാപ്പിനിശ്ശേരിയിലെ തന്‍സീര്‍ (22), താണയിലെ ഷഹബാസ് (21) എന്നിവരാണ് വധശ്രമത്തിനു ഇരയായത്. ഇവരോട് ലൈറ്റര്‍ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല. ഇതിന്റെ പേരില്‍ ആറു പേര്‍ ചേര്‍ന്ന് കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
കക്കാട് സ്വദേശി സഫ്‌വാന്‍ (24), അത്താഴക്കുന്നിലെ മുഹമ്മദ് സഫ്‌വാന്‍ (22) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കേസില്‍ ഇനി രണ്ടു പേരെ കൂടി കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു