പണം നല്‍കാതെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യകുപ്പി എടുത്തുകൊണ്ടുപോയ പൊലീസുകാരന്‍ പിടിയില്‍

കൊച്ചി: ബിവറേജ് ഔട്ട്‌ലെറ്റില്‍ മദ്യലഹരിയില്‍ അതിക്രമം നടത്തിയ പൊലീസുകാരന്‍ പിടിയില്‍.കളമശ്ശേരി എ.ആര്‍. ക്യാമ്പിലെ ഡ്രൈവര്‍ കെ.കെ. ഗോപിയാണ് പൊലീസ് പിടിയിലായത്. ഗോപി മദ്യവുമായി കടക്കാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.പട്ടിമറ്റം ബിവറേജ് ഔട്ട്‌ലെറ്റില്‍ ആയിരുന്നു സംഭവം നടന്നത്. മാനേജരായ യുവതിയെ കയറി പിടിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിനാണ് പൊലീസുകാരനെതിരെ കേസെടുത്തിരിക്കുന്നത്.പട്ടിമറ്റം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. മദ്യം വാങ്ങിയ ശേഷം ഗോപിയും ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഇയാള്‍ പണം നല്‍കാതെ മദ്യക്കുപ്പിയുമായി കടക്കാന്‍ ശ്രമിച്ചു. ഇതിനിടെ …

ഷിരൂരില്‍ കാണാതായ അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി

കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് ഗംഗാവലി പുഴയില്‍നിന്ന് കണ്ടെത്തി. ലോറിയുടമ മനാഫ് ഇതു അര്‍ജുന്റെ ലോറിയുടേതാണെന്ന് സ്ഥിരീകരിച്ചു. പുഴയില്‍നിന്നു മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ, പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയ കയര്‍ അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്റെ ഉടമ മനാഫ് ഉറപ്പാക്കിയിരുന്നു. അതിനിടെ ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ …

അഭിനയത്തിന് വേണ്ടി കോളേജ് അധ്യാപക ജോലി ഉപേക്ഷിച്ച മാധവന്‍ നായര്‍ എന്ന മധുവിന് ഇന്ന് 91-ാംപിറന്നാള്‍

മലയാള സിനിമയുടെ തലമൂത്തപ്പന്‍ നടന്‍ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍. നടന്‍, നിര്‍മാതാവ്, സംവിധായകന്‍, സ്റ്റുഡിയോ ഉടമ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് അതീതനായ അടിമുടി സിനിമാക്കാരനാണ് മധു. ആറു പതിറ്റാണ്ടായി മധു എന്ന ചലചിത്രകാരന്‍ മലയാളികളുടെ മനസിലുണ്ട്. ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്നേഹസമ്പന്നനുമായ അച്ഛനും അപ്പൂപ്പനുമായൊക്കെ പല കാലങ്ങളിലായി സ്‌ക്രീനില്‍ മധു നിറഞ്ഞുനിന്നു.നാടകാഭിനയം തലയ്ക്ക് കയറിയതോടെ കോളേജ് അധ്യാപക ജോലി ഉപേക്ഷിച്ചാണ് മാധവന്‍ നായര്‍ എന്ന മധുവിന്റെ കലാരംഗ പ്രവേശനം. …

യു.പിയില്‍ ‘കിഷ്‌കിന്ധാകാണ്ഡം’; ആറുവയസുകാരിയെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ബലാത്സംഗത്തിനു ശ്രമിച്ചു, കുട്ടിക്ക് രക്ഷകരായത് കുരങ്ങിന്‍കൂട്ടം

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവില്‍നിന്ന് ആറുവയസുകാരിയെ രക്ഷപ്പെടുത്തിയത് കുരങ്ങുകള്‍. ഉത്തര്‍പ്രദേശിലെ ബാഘ്പതിലാണ് സംഭവം. ബാഘ്പതിലെ ദൗല ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. യുവാവ് കുട്ടിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങളഴിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് അവിടെക്ക് കുരങ്ങന്മാര്‍ കൂട്ടത്തോടെ എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഇയാള്‍ കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുരങ്ങുകള്‍ തന്നെ രക്ഷിച്ചുവെന്ന് യു.കെ.ജി. വിദ്യാര്‍ഥിനിയായ കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ …

അലബാമ സര്‍വ്വകലാശാലയ്ക്ക് സമീപം വെടിവെപ്പ്: നാല് മരണം; 18 പേര്‍ക്ക് പരിക്ക്

പി പി ചെറിയാന്‍ അലബാമ: ബര്‍മിംഗ്ഹാമിലെ അലബാമ സര്‍വ്വകലാശാലയ്ക്ക് സമീപം നടന്ന കൂട്ട വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു സംഘം ആളുകള്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിവെച്ചവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികളെ പിടികൂടുന്നതിന് എഫ്ബിഐയുമായും മറ്റ് ഫെഡറല്‍ ഏജന്‍സികളുമായും ചേര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് 5,000 ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തു. സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളും കൈവശമുള്ളവര്‍ അതു പൊലിസിനു കൈമാറണമെന്നും അതിനുവേണ്ടി വെബ് …

ഡോ.അത്യു ഡോ.ആമി മാത്യു എന്നിവര്‍ക്ക് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ സ്വീകരണം നല്‍കി

-പി പി ചെറിയാന്‍ ഡാളസ്: മിഷനറി പ്രവര്‍ത്തകരും മധുരയിലെ മധിപുര ക്രിസ്ത്യന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ അര്‍പിത് മാത്യു, ആമി മാത്യു എന്നിവര്‍ക്കു ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ ഊഷ്മള സ്വീകരണം നല്‍കി. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച യുവജന സഖ്യം പള്ളിയില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക യോഗത്തില്‍ റവ. ഷൈജു സി ജോയ് അദ്ധ്യക്ഷത വഹിച്ചു.മാധിപുര ക്രിസ്ത്യന്‍ ഹോസ്പിറ്റലിലെ പ്രവര്‍ത്തനത്തിന്റെ പ്രചോദനാത്മകമായ സാക്ഷ്യം ഡോ.മാത്യു പങ്കുവച്ചു. പതിവ് അപ്ഡേറ്റുകള്‍ക്കായി എംസിഎച്ച് വാട്ട്സ്ആപ്പ് കമ്മ്യൂണിറ്റി നിരവധി പേര്‍ …

ചായ്യോത്തെ ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരോല്‍ വള്ളിക്കുന്ന് സ്വദേശിയും ഇപ്പോള്‍ ചായ്യോത്ത് ഇടിച്ചുടിതട്ടില്‍ താമസക്കാരനുമായ രാജേഷ് (42) ആണ് മരിച്ചത്. വീടിന്റെ ചായ്പ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ സുകുമാരന്റെയും രാജിയുടെയും മകനാണ്. ഭാര്യ: പ്രിന്‍സി. മകള്‍: മന്ത്ര. സഹോദരങ്ങള്‍: ശാലിനി രജനി.

ന്യൂയോര്‍ക്ക് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പത്രപ്രവര്‍ത്തകന്റെ കുടുംബത്തിന് ജൂറി 116 മില്യണ്‍ ഡോളര്‍ (ഇന്ത്യന്‍ രൂപ: 968,60,00000) നഷ്ടപരിഹാരം

പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: 2018 മാര്‍ച്ചില്‍ ന്യൂയോര്‍ക്കിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച യാത്രക്കാരനായ പത്രപ്രവര്‍ത്തകന്റെ കുടുംബത്തിന് ജൂറി 116 മില്യണ്‍ ഡോളര്‍( 968,60,00000രൂപ ) അവാര്‍ഡ് നല്‍കി.26 വയസ്സുകാരനായിരുന്ന ട്രെവര്‍ കാഡിഗന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. പത്രപ്രവര്‍ത്തകനായ കാഡിഗന്‍ ഡാളസിലെ അഗ്‌നിശമന സേനാംഗമായ തന്റെ ബാല്യകാല സുഹൃത്ത് മക്ഡാനിയലിനും കൂട്ടുകാര്‍ക്കുമൊപ്പം ഉല്ലാസയാത്ര നടത്തുകയായിരുന്നു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന അഞ്ചു സുഹൃത്തുക്കളും മരിച്ചു. ട്രെവര്‍ കാഡിഗന്‍, ബ്രയാന്‍ മക്ഡാനിയല്‍ (26), കാര്‍ല വല്ലെജോസ് ബ്ലാങ്കോ(29), ട്രിസ്റ്റന്‍ ഹില്‍(29), …

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; കാസര്‍കോട് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കാസര്‍കോട്, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.പടിഞ്ഞാറന്‍ രാജസ്ഥാന്‍ കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യത. ഉയര്‍ന്ന ലെവലില്‍ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി മ്യാന്മാറിനു മുകളില്‍ …

വാഷിംഗ്ടണ്‍ മുന്‍ ഗവര്‍ണറും യുഎസ് സെനറ്ററുമായ ഡാന്‍ ഇവാന്‍സ് അന്തരിച്ചു

സിയാറ്റില്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ മൂന്ന് തവണ റിപ്പബ്ലിക്കന്‍ ഗവര്‍ണറായിരുന്ന ഡാന്‍ ഇവാന്‍സ് അന്തരിച്ചു. 98 വയസ്സായിരുന്നു. വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയില്‍ റീജന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1956-ല്‍ അദ്ദേഹം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 1964-ല്‍ ഗവര്‍ണര്‍ പദവി നേടുകയും ചെയ്തു. 1977-ല്‍ ഗവര്‍ണറുടെ മന്ദിരം വിട്ട ശേഷം, എവര്‍ഗ്രീന്‍ സ്റ്റേറ്റ് കോളേജിന്റെ പ്രസിഡന്റായിപ്രവര്‍ത്തിച്ചു. ഗവര്‍ണര്‍ എന്ന നിലയില്‍ സംസ്ഥാനത്തു കമ്മ്യൂണിറ്റി കോളേജ് സമ്പ്രദായം ആരംഭിക്കുന്നതിനു പിന്തുണച്ചു. ഇവാന്‍സിന്റെ ഭാര്യ നാന്‍സി ബെല്‍ ഇവാന്‍സ് ജനുവരിയില്‍ മരണപ്പെട്ടിരുന്നു.

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന ചട്ടഞ്ചാൽ സ്വദേശിയായ യുവാവ് മരിച്ചു

കാസര്‍കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടംഞ്ചാല്‍ ഉക്രംപാടി സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.കഴിഞ്ഞ രണ്ടാഴ്ചയായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മുംബൈയിലെ കടയിൽ സഹോദരൻ ശശിധരനൊപ്പം ജോലി ചെയ്തിരുന്ന മണികണ്ഠൻ പനിയും വിറയലും ബാധിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. അന്നുതന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പരിശോധനക്കായി എത്തിയിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഇയാളെ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. …

അത് മനുഷ്യന്റെ അസ്ഥിയോ? ഷിരൂരിൽ നിന്ന് കിട്ടിയ അസ്ഥി ഫോറൻസിക് ലാബിലേക്ക് അയക്കും, ഇനി തിരച്ചിൽ നടത്തില്ലെന്ന് ഈശ്വർ മൽപേ

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിലിൽ അസ്ഥി കണ്ടെത്തി. മനുഷ്യന്റെ അസ്ഥിയാണ് കണ്ടെത്തിയത് എന്നാണ് സംശയം. ഫൊറൻസിക് പരിശോധനയ്ക്കായി അസ്ഥി ലാബിലേക്ക് മാറ്റി. ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. ഇക്കാര്യം സതീഷ് സെയിൽ എംഎൽഎ സ്ഥിരീകരിച്ചിട്ടുണ്ട്. അസ്ഥി എഫ്എസ്എൽ ലാബിലേക്ക് അയക്കണം. മനുഷ്യന്‍റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്‍റേത് ആണോ എന്ന് പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. അതിനു ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും സതീഷ് സെയിൽ പറഞ്ഞു. തിരച്ചിൽ തിങ്കളാഴ്ചയും തുടരും. ഞായറാഴ്ച …

വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം ; സൈനികർ സഞ്ചരിച്ചിരുന്ന പ്രത്യേക ട്രെയിൻ തകർക്കാൻ ട്രാക്കിൽ വെച്ചിരിക്കുന്ന 10 ബോംബുകളും ഗ്യാസ് സിലിണ്ടറുകളും കണ്ടടുത്തു

സഗ്ഫാട്ട റെയിൽവേ സ്റ്റേഷനടുത്തു ട്രാക്കിൽ നിന്നാണ് ഇവാ കണ്ടടുത്തതു. സ്ഫോടക വസ്തുക്കൾക്ക് മുകളിലൂടെ ട്രെയിൻ കടന്നു പോകുന്നതിനിടയിൽ ഒരു ബോംബ് പൊട്ടുകകയും എൻജിൻ പൈലറ്റ് ട്രെയിൻ നിർത്തി വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയിരുന്നു . ബുധനാഴ്ച ആയിരുന്നു സംഭവം . അപകടത്തിൽ ആർക്കും പരിക്കില്ല . ഭീകര വിരുദ്ധ സ്‌ക്വാഡ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി റെയിൽവേ – ലോക്കൽ പോലീസ് വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു . വടക്കേ ഇന്ത്യയിൽ ഈ മാസം ഇതു രണ്ടാം തവണയാണ് ട്രെയിൻ …

മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന രണ്ടു വയസ്സുകാരി കാറിൽ നിന്നു വീണു മരിച്ചു

തൃശൂർ :രണ്ടു വയസ്സുകാരി കാറിനടിയിൽപ്പെട്ടു മരിച്ചു .ചേലൂരിലെ ബിനോയ്-ജിനി ദമ്പതികളുടെ മകൾ ഐറിനാണ് { 2 വയസ് }ആണ് മരിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു.മുന്നോട്ടെടുത്ത കാറിൽനിന്ന് കുട്ടി നിലത്തു വീഴു കയായിരുന്നു.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വിവരമറിഞ്ഞെത്തിയ പോലീസ് മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

സ്‌കൂട്ടറിലെത്തി വഴിയാത്രക്കാരികളുടെ മാലപ്പൊട്ടിക്കുന്ന സംഘം ഉള്ളാളില്‍ അറസ്റ്റില്‍

മംഗ്‌ളൂരു: സ്‌കൂട്ടറില്‍ സഞ്ചരിച്ച് സ്ത്രീകളുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാലപ്പൊട്ടിച്ചോടുന്ന സംഘം അറസ്റ്റില്‍. ഉള്ളാള്‍, ചെമ്പഗുഡ്ഡയിലെ ഹബീബ് ഹസന്‍ (42), ബണ്ട്വാള്‍, ബി സി റോഡിലെ ഉമറലി എന്ന ജിഹാര്‍ (29) എന്നിവരെയാണ് മൂടിബിദ്രി പൊലീസ് ഉള്ളാളിലെത്തി അറസ്റ്റു ചെയ്തത്.ആഗസ്റ്റ് 15ന് മൂടുബിദ്രിയില്‍ വഴിയാത്രക്കാരിയായ നിര്‍മ്മല പണ്ഡിതിന്റെ കഴുത്തില്‍ നിന്നു മൂന്നു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണപ്പൊട്ടിച്ച കേസ്, സെപ്തംബര്‍ രണ്ടിന് പ്രേമ എന്ന 82 കാരിയുടെ കഴുത്തില്‍ നിന്നു മൂന്നു പവന്‍ മാലപ്പൊട്ടിച്ച കേസ് എന്നിവയില്‍ ഇരുവരും പ്രതികളാണെന്നു …

മുംബൈ വ്യവസായിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; തടയാന്‍ ശ്രമിച്ച ഭാര്യയ്ക്കു കുത്തേറ്റു, സംഭവം മുംബൈയിലേയ്ക്ക് ഇന്നു തിരികെ പോകാനിരിക്കെ

മംഗ്‌ളൂരു: മുംബൈയില്‍ വ്യവസായിയായ മധ്യവയസ്‌ക്കനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. അക്രമം തടയാനുള്ള ശ്രമത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറുമണിയോടെ കാര്‍വാറിനു സമീപത്തെ ചാതാകുലയിലാണ് സംഭവം. മുംബൈയില്‍ വ്യവസായിയായ വിനായകനായിക് (52)ആണ് കൊല്ലപ്പെട്ടത്. ഭാര്യ വൈശാലിക്കു പരിക്കേറ്റു. വര്‍ഷങ്ങളായി പൂനെയില്‍ വ്യവസായിയാണ് വിനായക നായിക്. ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച തിരികെ പോകാനുള്ള ഒരുക്കത്തിലായിരുന്നു. രാവിലെ ആറുമണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരാള്‍ വിനായക നായികിനെ കുത്തി കൊല്ലുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം …

പി വി അന്‍വര്‍ എം എല്‍ എയ്ക്ക് സി പി എമ്മിന്റെ താക്കീത്; പരസ്യ പ്രതികരണങ്ങളില്‍ നിന്നു മാറി നില്‍ക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: പി വി അന്‍വര്‍ എം എല്‍ എ പരസ്യ പ്രതികരണങ്ങളില്‍ നിന്നു മാറി നില്‍ക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ തുടര്‍ച്ചയായി മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അന്‍വര്‍ എം എല്‍ എയുടെ ഈ നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. പി വി അന്‍വര്‍ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് സര്‍ക്കാരിനെയും പാര്‍ട്ടിയെയും ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നു …

81 കാരനെ നായകള്‍ കടിച്ചു കൊന്നു; നായകളുടെ ഉടമകളായ ദമ്പതികള്‍ക്ക് യഥാക്രമം 18 വര്‍ഷവും 15 വര്‍ഷവും തടവ്; 3 നായകള്‍ക്ക് ദയാവധം

പി പി ചെറിയാന്‍സാന്‍അന്റോണിയോ(ടെക്‌സാസ്): 81 കാരനെ കടിച്ചു കൊന്ന നായകളുടെ ഉടമകളായ ദമ്പതികളെ 226-ാം ജില്ലാ കോടതി ജഡ്ജി വെലിയ ജെ മെസ യഥാക്രമം 18വും 15വും വര്‍ഷം തടവ് ശിക്ഷിച്ചു. നായകളുടെ ഉടമകളായ ക്രിസ്ത്യന്‍ മോറോക്കായെ 18 വര്‍ഷവും ഭാര്യ അവിലീന്‍ ഘ്‌നീഡറിനു 15വര്‍ഷവുമാണ് തടവ് ശിക്ഷ വിധിച്ചത്. 2023 ഫെബ്രുവരി 24ന് സാന്‍അന്റോണിയയുടെ വീടിനു സമീപം നടന്ന നായകളുടെ അക്രമത്തില്‍ റമോണ്‍ നജേറ (81) എന്നയാളാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജുവാനിത നജേരയ്ക്ക് പരിക്കേറ്റു. …